ശ്രീലങ്കൻ പാർലമെന്‍റ് പിരിച്ചുവിട്ട് ദിസനായകെ; പൊതു തെരഞ്ഞെടുപ്പ് നവംബർ 14 ന്

കാലാവധി അവസാനിക്കാൻ 11 മാസം ബാക്കി നിൽ‌ക്കെയാണ് പാർലമെന്‍റ് പിരിച്ചു വിട്ടത്
sri lanka president anura kumara dissanayake dissolves parliament
ശ്രീലങ്കൻ പാർലമെന്‍റ് പിരിച്ചുവിട്ട് ദിസനായകെ
Updated on

കോളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെ പാർലമെന്‍റ് പിരിച്ചുവിട്ടു. ഇതുസംബന്ധിച്ച പ്രത്യേക ഗസറ്റ്‌വിജ്ഞാപനത്തിൽ അദ്ദേഹം ഒപ്പുവച്ചു. ചൊവ്വാഴ്ച രാത്രി മുതൽ ഇത് പ്രാബല്യത്തിൽ വരും.

നവംബർ 14 നാണ് പൊതു തെരഞ്ഞെടുപ്പ്. കാലാവധി അവസാനിക്കാൻ 11 മാസം ബാക്കി നിൽ‌ക്കെയാണ് പാർലമെന്‍റ് പിരിച്ചു വിട്ടത്. 2020 ഓഗസ്റ്റിലാണ് രാജ്യം അവസാനമായി പൊതു തെരഞ്ഞെടുപ്പിനെ നേരിട്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com