പാകിസ്ഥാനിൽ തിക്കിലും തിരക്കിലുംപെട്ട് 11 മരണം

സൗജന്യ ഭക്ഷണവിതരണം നടക്കുന്നയിടത്തു ഇത്തരത്തിലുള്ള അപകടം പാകിസ്ഥാനിൽ ഇതാദ്യമല്ല
പാകിസ്ഥാനിൽ തിക്കിലും തിരക്കിലുംപെട്ട് 11 മരണം
Updated on

കറാച്ചി: പാകിസ്ഥാൻ കറാച്ചിയിൽ തിക്കിലും തിരക്കിലുംപെട്ട് 11 മരണം. മരണപ്പെട്ടവരിൽ ഏഴു സ്ത്രീകളും രണ്ടു കുട്ടികളും ഉൾപ്പെടുന്നു. റംസാൻ വ്രതാനുഷ്ഠാനത്തിന്‍റെ ഭാഗമായി സൗജന്യ ഭക്ഷണ വിതരണം നടക്കുന്നതിനിടെയാണ് അപകടം. നിരവധി പേർക്കു പരുക്കേറ്റിട്ടുണ്ട്.

സൗജന്യ ഭക്ഷണവിതരണം നടക്കുന്നയിടത്തു ഇത്തരത്തിലുള്ള അപകടം പാകിസ്ഥാനിൽ ഇതാദ്യമല്ല. ഒരു ഫാക്റ്ററിക്കു പുറത്താണ് ഭക്ഷണവിതരണം നടന്നത്. ഭക്ഷണ വിതരണം നടക്കുന്നതു സംബന്ധിച്ചു ഫാക്‌ടറി ഉടമ പൊലീസിനെ അറിയിച്ചിരുന്നില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നു അധികൃതർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.