തലമുറകള്‍ പിന്നിട്ട ശാപം: ടൈറ്റന്‍ ഉടമയുടെ ഭാര്യ ടൈറ്റാനിക് യാത്രികരുടെ പിന്‍മുറക്കാരി...!

ജയിംസ് കാമറൂണ്‍ ഒരുക്കിയ ടൈറ്റാനിക് എന്ന ഐക്കോണിക് ഹോളിവുഡ് സിനിമ കണ്ടിട്ടുള്ളവര്‍ ശ്രദ്ധിച്ചുകാണും, കപ്പല്‍ മുങ്ങുമെന്നുറപ്പായപ്പോള്‍ മരണം കാത്ത് കെട്ടിപ്പിടിച്ചു കിടക്കുന്ന വൃദ്ധ ദമ്പതികളുടെ ദൃശ്യം

നിരീശ്വരവാദികള്‍ പോലും വിധിയിലും ശാപത്തിലുമൊക്കെ വിശ്വസിച്ചു പോകുന്ന ചില മുഹൂര്‍ത്തങ്ങളുണ്ട്. കടലുമായി ബന്ധപ്പെട്ട വിശ്വാസങ്ങളാണ് അതിൽ പലതും. 111 വര്‍ഷം മുന്‍പ് മുങ്ങിപ്പോയ ടൈറ്റാനിക് എന്ന ആഡംബരക്കപ്പലില്‍ യാത്ര ചെയ്തിരുന്ന ദമ്പതികളുടെ പിന്‍മുറക്കാരിയാണ്, ഇപ്പോള്‍ അതേ കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ ടൈറ്റന്‍ പേടകത്തിന്‍റെ ഉടമയുടെ ഭാര്യ. ടൈറ്റൻ അപകടത്തിൽ മരിച്ച അഞ്ച് പേരിലൊരാൾ, ഉടമയായ സ്റ്റോക്ക്‌ടൺ റഷ് തന്നെ!

ഇസിഡോർ സ്ട്രോസും ഭാര്യ ഇഡയും.
ഇസിഡോർ സ്ട്രോസും ഭാര്യ ഇഡയും.

ജയിംസ് കാമറൂണ്‍ ഒരുക്കിയ ടൈറ്റാനിക് എന്ന ഐക്കോണിക് ഹോളിവുഡ് സിനിമ കണ്ടിട്ടുള്ളവര്‍ ശ്രദ്ധിച്ചുകാണും, കപ്പല്‍ മുങ്ങുമെന്നുറപ്പായപ്പോള്‍ മരണം കാത്ത് കെട്ടിപ്പിടിച്ചു കിടക്കുന്ന വൃദ്ധ ദമ്പതികളുടെ ദൃശ്യം. യുഎസ് വ്യവസായി ആയിരുന്ന ഇസിഡോര്‍ സ്‌ട്രോസും ഭാര്യ ഐഡയുമാണ് ആ രംഗത്തിനു പ്രചോദനം. ഇസിഡോറിന്‍റെയും ഐഡയുടെയും പേരക്കുട്ടിയുടെ പേരക്കുട്ടിയുടെ മകളുടെ പേരാണ് വിന്‍ഡി റഷ്- ടൈറ്റന്‍ പേടകത്തിന്‍റെ ഉടമസ്ഥരായ ഓഷന്‍ഗേറ്റിന്‍റെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ക്ടണ്‍ റഷിന്‍റെ ഭാര്യ!

സ്റ്റോക്ക്‌ടൺ റഷും ഭാര്യ വിൻഡിയും.
സ്റ്റോക്ക്‌ടൺ റഷും ഭാര്യ വിൻഡിയും.

ടൈറ്റന്‍റെ അവസാന യാത്രയിൽ പേടകം നിയന്ത്രിച്ചിരുന്നത് സ്റ്റോക്ക്‌ടൺ റഷ് നേരിട്ടാണ്. മരിച്ച അഞ്ച് പേരിലൊരാൾ അദ്ദേഹം തന്നെ.

വിൻഡിയാകട്ടെ, മുൻപ് ഭർത്താവിനൊപ്പം മൂന്നു വട്ടം ടൈറ്റനിൽ കയറി ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങൾ കാണാൻ പോയിട്ടുണ്ട്. കമ്പനിയുടെ കമ്യൂണിക്കേഷന്‍ വിഭാഗം ഡയറക്റ്റര്‍ കൂടിയാണ് അവർ. 1986ലായിരുന്നു സ്റ്റോക്ക്ടണ്‍ റഷുമായുള്ള വിവാഹം.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com