

കുഞ്ഞുങ്ങളുടെ നഗ്നത വിൽക്കപ്പെട്ടു
വാഷിങ്ടൺ: ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അതിപ്രസരം ലോകത്തെ എങ്ങനെ ബാധിച്ചുവെന്ന് യുവാക്കളെ മനസിലാക്കി കൊടുത്തത് മസ്കിന്‍റെ എഐ വിദ്യയായിരുന്നു. ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള എഐ ചാറ്റ് ബോട്ട് ആയ ഗ്രോക്കിനെ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും അത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പുറത്തുവിടുകയും ചെയ്തു. അനുമതിയില്ലാതെ സ്ത്രീകളുടെയും കുട്ടികളെയും ചിത്രങ്ങൾ വ്യാപകമായി നിർമിച്ചതോടെയാണ് വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ആദ്യം സെലിബ്രിറ്റികളുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ നിർമിച്ചതെങ്കിൽ പിന്നീടത് സാധാരണക്കാരിലേക്ക് തിരിഞ്ഞു.
ഇതോടെ മസ്കിനെതിരെയും ഗ്രോകിനെതിരേയും വ്യാപക പ്രതിഷേധമാണ് നടന്നു. ഗ്രോകിലുണ്ടായിരുന്ന സ്പൈസി മോഡ് എന്ന ഓപ്ഷനായിരുന്നു എല്ലാത്തിനും തുടക്കമിട്ടത്.
പ്രോംപ്റ്റുകൾ നൽകിയാൽ യഥാർഥ വ്യക്തികളുടെ ഏത് രീതിയിലുള്ള അശ്ലീല ചിത്രങ്ങൾ ഗ്രോക് നിർമിച്ചു നൽകി. ഇതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ശക്തമായ ഭാഷയിൽ എക്സിനെയും മസ്കിനെയും വിമർശിക്കുകയും ഇത്തരം ചിത്രങ്ങൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഗ്രോകിന്‍റെ സ്വതന്ത്ര ആപ്പിലും വെബ്സൈറ്റിലും നിർദേശങ്ങൾ ടെക്സ്റ്റ് രൂപത്തിൽ നൽകി അശ്ലീല ചിത്രങ്ങളും വീഡിയോകളും ആളുകൾ നിർമിച്ചു.
അഞ്ച് ദിവസം കൊണ്ട് ഗ്രോക് നിർമിച്ച 20,000 ചിത്രങ്ങളിൽ ഭൂരിഭാഗവും 18 വയസിന് താഴെയുള്ള കുട്ടികളുടേതായിരുന്നുവെന്നാണ് കണ്ടെത്തൽ. സന്നദ്ധ സംഘടനയായ ഫൊറൻസിക്സ് ആണ് ഈ ചിത്രങ്ങൾ കണ്ടെത്തിയത്. ഇതിനിടെ മസ്ക് സ്വന്തം ബിക്കിനി ചിത്രം നിർമിച്ച് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഗ്രോക് 67,000 അശ്ലീല ചിത്രങ്ങൾ നിർമിച്ചിട്ടുണ്ടെന്നാണ് വിവരം.