"കോഹിനൂർ രത്‌നം ഇന്ത്യയ്ക്ക് തിരികെ നൽകണം"; ചാൾസ് രാജാവിനോട് ആവശ്യപ്പെടുമെന്ന് സൊഹ്‌റാൻ മംദാനി

ഇന്ത്യ പലപ്പോഴായി ഈ ആവശ്യം ആവർത്തിക്കുന്നുണ്ടെങ്കിലും ഇതിനൊരു തീരുമാനമായിരുന്നില്ല
Story Highlights Mamdani encourages King Charles to return Koh-i-Noor Diamon

"കോഹിനൂർ രത്‌നം ഇന്ത്യയ്ക്ക് തിരികെ നൽകണം"; ചാൾസ് രാജാവിനോട് ആവശ്യപ്പെടുമെന്ന് സൊഹ്‌റാൻ മംദാനി

Updated on: 

കോഹിനൂർ രത്‌നം ഇന്ത്യയ്ക്ക് തിരികെ നൽകണമെന്ന് ബ്രിട്ടനിലെ ചാൾസ് രാജാവിനോട് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് മേയറും ഇന്ത്യൻ വംശജനുമായ സൊഹ്‌റാൻ മംദാനി. ചാൾസ് രാജാവുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുമ്പായാണ് മംദാനി ഇക്കാര്യം അറിയിച്ചത്.

ബുധനാഴ്ച 9/11 അനുസ്മരണ ചടങ്ങിൽ മംദാനി ചാൾസ് രാജാവുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. ഇന്ത്യ പലപ്പോഴായി ഈ ആവശ്യം ആവർത്തിക്കുന്നുണ്ടെങ്കിലും ഇതിനൊരു തീരുമാനമായിരുന്നില്ല.

14-ാം നൂറ്റാണ്ടിൽ കൊല്ലൂർ ഖനിയിൽ നിന്നും കണ്ടെടുത്ത ഈ രത്‌നം സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷുകാർ ബ്രിട്ടനിലേക്ക് കടത്തുകയായിരുന്നു. 105.6 കാരറ്റ് രത്‌നമാണ് കോഹിനൂർ. എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന കിരീടത്തിലാണ് കൊഹിനൂർ രത്‌നം പതിപ്പിച്ചിരിക്കുന്നത്. ഈ കിരീടം ടവർ ഓഫ് ലണ്ടനിൽ ഇപ്പോൾ പൊതുപ്രദർശനത്തിനായി വച്ചിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com