ഹോർമുസ് കപ്പൽപാത വീണ്ടും സജീവം; മണിക്കൂറുകൾക്കുള്ളിൽ ഇരുപതിലേറെ കപ്പലുകൾ കടന്നുപോയി

ഇറാൻ- അമെരിക്ക രണ്ടാംവട്ട ചർച്ച തിങ്കളാഴ്ച ഇസ്ലാമാബാദിൽ നടന്നേക്കും
Strait of Hormuz reopens

ഹോർമുസ് കപ്പൽപാത വീണ്ടും സജീവം

file photo

Updated on

ടെഹ്റാൻ: ഹോർമുസ് കപ്പൽപ്പാത ഇറാൻ തുറന്നതോടെ മണിക്കൂറുകൾക്കകം കടന്നുപോയത് ഇതുപതിലേറെ കപ്പലുകൾ. ഇറാൻ നാവികസേനയുടെ നിർദേശം അനുസരിച്ചാണ് കപ്പലുകൾ ഹോർമുസ് കടക്കുന്നത്.

തുറമുഖങ്ങൾക്ക് നേരേ ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ അമെരിക്കയ്ക്ക് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്.

അതേസമയം ഇറാൻ- അമെരിക്ക രണ്ടാംവട്ട ചർച്ച തിങ്കളാഴ്ച ഇസ്ലാമാബാദിൽ‌ നടക്കുമെന്നാണ് വിവരം. എല്ലാകാര്യങ്ങളിലും ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ‌ അമെരിക്കയുടെ വാദം ഇറാൻ‌ തള്ളി. സമ്പുഷ്ടീകരിച്ച യുറേനിയം അമെരിക്കയ്ക്ക് കൈമാറാനുള്ള ഒരു നീക്കവും ഇല്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

logo
Metro Vaartha
www.metrovaartha.com