ഇസ്ലാമാബാദിൽ ചാവേറാക്രമണം; 12 മരണം, 20 പേർക്ക് പരുക്ക്

സ്ഫോടനത്തിന്‍റെ ശബ്ദം 6 കിലോ മീറ്റർ വരെ ദൂരെ കേട്ടതായാണ് വിവരം
Suicide attack near Islamabad court leaves 12 dead

ഇസ്ലാമാബാദിൽ ചാവേറാക്രമണം; 12 മരണം, 20 പേർക്ക് പരുക്ക്

Updated on

ഇസ്ലാമാബാദ്: ഇസ്ലാമാബാദ് ജുഡീഷ്യൽ കോംപ്ലക്സിൽ ചാവേറാക്രമണം. 12 പേർ മരിക്കുകയും 20 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പാർക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളിൽ ഘടിപ്പിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നതെന്ന് സംശയിക്കുന്നതായി പ്രാഥമിക അന്വേഷണത്തിൽ പറയുന്നു.

ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. സ്ഫോടനത്തിന്‍റെ ശബ്ദം 6 കിലോ മീറ്റർ വരെ ദൂരെ കേട്ടതായാണ് വിവരം. സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവച്ചിട്ടുണ്ട്.

തെക്കൻ വസീറിസ്ഥാനിലെ വാനയിലെ കാഡറ്റ് കോളെൽ തെഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ നടത്തിയ ആക്രമണം സുരക്ഷാ സേന പരാജയപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് സ്‌ഫോടനം നടന്നതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓപ്പറേഷനിൽ രണ്ട് ടിടിപി ഭീകരർ കൊല്ലപ്പെട്ടിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com