പാക്കിസ്ഥാനിൽ‌ സ്കൂൾ ബസിന് നേരെ ചാവേറാക്രമണം; 4 കുട്ടികൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ബലൂചിസ്ഥാനിലെ ഖുസ്ദറിലാണ് സ്ഫോടനമുണ്ടായത്
suicide bomb hits school bus in pakistan balochistan 4 killed many injured

പാക്കിസ്ഥാനിൽ‌ സ്കൂൾ ബസിന് നേരെ ചാവേറാക്രമണം; 4 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

Updated on

ഇസ്‌ലാമാബാദ്: ബലൂചിസ്ഥാനിലെ ഖുസ്ദറിൽ സ്കൂൾ ബസിനു നേരെയുണ്ടായ ചാവേറാക്രമണത്തിൽ 4 കുട്ടികൾ കൊല്ലപ്പെടുകയും 38 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ആർമി പബ്ലിക് സ്കൂളിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് ഖുസ്ദർ ഡെപ‍്യൂട്ടി കമ്മിഷണർ യാസിർ ഇക്ബാൽ വ‍്യക്തമാക്കി.

ആക്രമണത്തിനു പിന്നിൽ ബലൂച് ലിബറേഷൻ ആർമിയാണെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം നിലവിൽ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com