സുനിതയ്ക്കും സഹയാത്രികർക്കും ഇനി കരുതൽ താമസം

45 ദിവസമായിരിക്കും ഈ കരുതൽ താമസം
Suni Williams poses for a photo for the first time since her return.

സുനി വില്യംസ് തിരിച്ചു വന്നപ്പോൾ ആദ്യമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.

Updated on

ന്യുയോർക്ക്: നീണ്ട 286 ദിവസത്തെ ബഹിരാകാശ വാസത്തിനു ശേഷം തിരികെയെത്തിയ സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവർ ഇനി 45 ദിവസം കരുതൽ താമസത്തിലായിരിക്കും.

ഭൂമിയുടെ ഗുരുത്വബലവുമായി ഇവരുടെ ശരീരം പൊരുത്തപ്പെടാനുള്ള പരിശീലനം ഇക്കാലയളവിൽ നൽകും. മാസങ്ങളായി ബഹിരാകാശത്ത് തങ്ങിയതിനെ തുടർന്ന് നടക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് സ്ട്രെച്ചറിലായിരുന്നു യാത്രികരെ കൊണ്ടു പോയത്.

നിക് ഹേഗും അലക്സാണ്ടർ ഗോർബുനോവും കഴിഞ്ഞ സെപ്റ്റംബറിലാണ് നിലയത്തിൽ എത്തിയത്. സുനിതയും ബുച്ചും ഒമ്പതു മാസത്തിനിടെ 20 കോടി കിലോമീറ്ററാണ് സഞ്ചരിച്ചത്. ഭൂമിക്കു ചുറ്റും 4576 ഭ്രമണമാണ് ഇവർ പൂർത്തിയാക്കിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com