

മനോഹരമായ 27 വർഷങ്ങൾ, സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു
കാലിഫോർണിയ: 27 വർഷത്തെ സേവനത്തിനൊടുവിൽ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിൽ നിന്ന് വിരമിച്ച് സുനിത വില്യംസ്. 2025 ഡിസംബർ 27ന് സുനിത വില്യംസ് വിരമിച്ചതായി നാസ അറിയിക്കുകയായിരുന്നു.
60കാരിയായ സുനിത വില്യംസ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ മൂന്ന് ദൗത്യങ്ങളുടെ ഭാഗമായി. 608 ദിവസമാണ് ഇവർ ബഹിരാകാശത്ത് ചെലവഴിച്ചത്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് ചെലവഴിച്ച നാസ ശാസ്ത്രജ്ഞരിൽ രണ്ടാമതാണ് സുനിത. ഒൻപത് തവണയാണ് സുനിത വില്യംസ് ബഹിരാകാശ നടത്തം പൂർത്തിയാക്കിയിട്ടുള്ളത്. കൂടാതെ ബഹികാശത്ത് മാരത്തോൺ ഓട്ടം നടത്തിയ ആദ്യ വ്യക്തി കൂടിയാണ് സുനിത വില്യംസ്.
സുനിത വില്യംസിന്‍റെ വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ "മനുഷ്യ ബഹിരാകാശ യാത്രയിലെ ഒരു വഴികാട്ടി" എന്നാണ് വിശേഷിപ്പിച്ചത്, ബഹിരാകാശ നിലയത്തിലെ അവരുടെ നേതൃത്വം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്കുള്ള പര്യവേക്ഷണത്തിന്റെയും വാണിജ്യ ദൗത്യങ്ങളുടെയും ഭാവി രൂപപ്പെടുത്താൻ സഹായിച്ചുവെന്നും കൂട്ടിച്ചേർത്തു.
2006ലാണ് സുനി വില്യംസ് ആദ്യമായി ബഹിരാകാശ യാത്ര നടത്തപവ്വത്. 2024ലാണ് അവസാനമായി ബഹിരാകാശ യാത്ര നടത്തിയത്. ചെറിയ മിഷന്‍റെ ഭാഗമായിട്ടായിരുന്നു യാത്ര എങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് 9 മാസത്തോളം ബഹിരാകാശത്ത് തുടരേണ്ടിവന്നു.