World
വൈറലാവാൻ സൂപ്പർ ഗ്ലൂ ചുണ്ടിൽ തേച്ച് ഒട്ടിച്ചു; വാ തുറക്കാനാകാതെ പൊട്ടിക്കരഞ്ഞ് യുവാവ്|Video
72 ലക്ഷം പേരാണ് ഈ വിഡിയോ കണ്ടിരിക്കുന്നത്. യുവാവിനെ പരിഹസിച്ചു കൊണ്ട് നിരവധി കമന്‍റുകളുമുണ്ട്.
സമൂഹമാധ്യമങ്ങളിൽ വൈറലാകാനായി ചുണ്ടിൽ സൂപ്പർ ഗ്ലൂ തേച്ച് ഒട്ടിച്ച് വെട്ടിലായി യുവാവ്. സൂപ്പർ ഗ്ലൂ ചാലഞ്ചെന്ന പേരിൽ പശ ചുണ്ടിൽ തേച്ച ഫിലിപ്പീനി യുവാവാണ് പ്രശ്നത്തിലായത്. ചുണ്ടിൽ പശ തേച്ച് ഒട്ടിച്ചതിനു ശേഷം ആദ്യം സന്തോഷത്തോടെ ചിരിക്കുന്നുണ്ട്.
പിന്നീട് വാ തുറക്കാാനാകാതെ വരുന്നതോടെ കരഞ്ഞു കൊണ്ട് ഇയാൾ ക്യാമറ ഓഫ് ചെയ്യുന്ന വിഡിയോ ആണ് വൈറലാകുന്നത്.
72 ലക്ഷം പേരാണ് ഈ വിഡിയോ കണ്ടിരിക്കുന്നത്. യുവാവിനെ പരിഹസിച്ചു കൊണ്ട് നിരവധി കമന്‍റുകളുമുണ്ട്.