നേപ്പാളിൽ സുശീല കാര്‍ക്കി ഇടക്കാല പ്രധാനമന്ത്രി

ഫെഡറല്‍ പാര്‍ലമെന്‍റും ഏഴ് പ്രവിശ്യാ പാര്‍ലമെന്‍റുകളും പിരിച്ചുവിടാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്യും.
Sushila Karki becomes interim Prime Minister of Nepal

സുശീല കാര്‍ക്കി

Updated on

കാഠ്മണ്ഡു: നേപ്പാളിന്‍റെ മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. കരസേനാ മേധാവി അശോക് രാജ് സിഗ്ഡേലും പ്രസിഡന്‍റ് രാം ചന്ദ്ര പൗഡേലുമായി പ്രതിഷേധക്കാർ മാരത്തൺ ചർച്ചകൾ നടത്തിയതിനെ തുടർന്നാണ് 73 കാരിയായ സുശീല കാർക്കിയെ ഇടക്കാല സർക്കാരിന്‍റെ തലവനായി നിയമിക്കാനുള്ള തീരുമാനമെടുത്തത്.

പാർലമെന്‍റ് പിരിച്ചുവിട്ട് കാർക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടു. കാവല്‍ സര്‍ക്കാരില്‍ കാര്‍ക്കിയുടെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭ രൂപീകരിക്കും. ഫെഡറല്‍ പാര്‍ലമെന്‍റും ഏഴ് പ്രവിശ്യാ പാര്‍ലമെന്‍റുകളും പിരിച്ചുവിടാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്യും.

1979ല്‍ ബിരാത്നഗറില്‍ അഭിഭാഷകയായി നിയമ ജീവിതം ആരംഭിച്ച കാര്‍ക്കി, പടിപടിയായി ഉന്നത പദവികളിലേക്ക് ഉയര്‍ന്നു. 2009ല്‍ സുപ്രീം കോടതി ജഡ്ജിയായി. 2016ല്‍ നേപ്പാളിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസുമായി. വാരണാസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് 1975ല്‍ രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദവും നേപ്പാളിലെ ത്രിഭുവന്‍ സര്‍വകലാശാലയില്‍ നിന്ന് 1978 ല്‍ നിയമത്തില്‍ ബിരുദവും നേടിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com