യോം കീപ്പൂർ ദിനത്തിൽ യുകെയിൽ സിനഗോഗ് ആക്രമണവും കത്തി ആക്രമണവും

പ്രതിയുൾപ്പടെ മൂന്നു മരണം, മൂന്നു പേർ ഗുരുതരാവസ്ഥയിൽ
An armed police officer at the scene of a stabbing incident at Heaton Park Hebrew Congregation synagogue, in Crumpsall, Manchester, England, Thursday Oct. 2, 2025.

2025 ഒക്ടോബർ 2 വ്യാഴാഴ്ച, ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ക്രംപ്സാലിലുള്ള ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിൽ കുത്തേറ്റ സംഭവസ്ഥലത്ത് ഒരു സായുധ പോലീസ് ഉദ്യോഗസ്ഥൻ.

Peter Byrne/PA via AP

Updated on

ക്രംപ്സാൾ(മാഞ്ചസ്റ്റർ): വടക്കൻ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിന്‍റെ പ്രാന്ത പ്രദേശമായ ക്രംപ്സാളിലെ ഒരു സിനഗോഗിലേയ്ക്ക് അജ്ഞാത ഭീകരൻ കാറോടിച്ചു കയറ്റി. മൂന്നു പേർ ഗുരുതരാവസ്ഥയിൽ . രണ്ടു പേർ കൊല്ലപ്പെട്ടു. പ്രതിയെ ഗ്രേറ്റർ പൊലീസ് വെടി വച്ചു കൊന്നു. അടുത്തകാലത്തായി യുകെയിലെ സെമിറ്റിക് വിരുദ്ധ സംഭവങ്ങൾ വർധിച്ചു വരികയാണ്.

ക്രംപ്സാളിലെ ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിലേയ്ക്കാണ് യേം കൂപ്പർ ദിനമായ ഇന്നു രാവിലെ 9.30 ഓടെ സിനഗോഗ് കവാടത്തിലേയ്ക്ക് പൊതുജനങ്ങൾക്ക് ഇടയിലേയ്ക്ക് അക്രമി കാർ ഓടിച്ചു കയറ്റിയത്. അക്രമി കാർ ഓടിച്ചു കയറ്റുന്നതായും ഒരാൾക്ക് കുത്തേറ്റതായും ദൃക് സാക്ഷികൾ പറഞ്ഞതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് പറഞ്ഞു. ആക്രമണത്തിന്‍റെ ഉദ്ദേശ്യത്തെ കുറിച്ചോ ഇതിനു പിന്നിൽ ആരാണെന്നോ യാതൊരു വെളിപ്പെടുത്തലും ഒരു ഭീകര സംഘടനയും നടത്തിയിട്ടില്ല. എന്നാൽ അത് നടന്നത് ജൂത കലണ്ടറിലെ ഏറ്റവും ഗൗരവമേറിയ ദിവസമായ യോം കീപ്പൂർ ദിനത്തിലാണ്.

യോം കീപ്പൂർ എന്നാൽ...

ജൂതന്മാരുടെ പാപ പരിഹാര ദിനമാണ് യോം കീപ്പൂർ. ലോകമെമ്പാടുമുള്ള സിനഗോഗുകൾ അന്ന് വിശ്വാസികളെ കൊണ്ടു നിറയും. ജൂതന്മാരുടെ കലണ്ടറിൽ വർഷത്തിലെ ഏറ്റവും പുണ്യ ദിനമായി ഇത് പരിഗണിക്കപ്പെടുന്നു. ഈ വർഷം ഒക്റ്റോബർ ഒന്ന് ബുധനാഴ്ച സൂര്യാസ്തമനം മുതൽ ഒക്റ്റോബർ രണ്ട് വ്യാഴാഴ്ച രാത്രിക്കു ശേഷം വരെയാണ് ലോകമെമ്പാടുമുള്ള ജൂതർ യോം കീപ്പൂർ ദിനം ആചരിക്കുന്നത്. ജൂതർ ഏറ്റവും കൂടുതൽ പ്രാർഥനയിലും അനുതാപത്തിലും സിനഗോഗുകളിൽ ചെലവഴിക്കുന്ന ദിനം ആണ് ഇത്.

പ്രതികരണങ്ങൾ

Rabbi Dr Jonathan Romain

റബ്ബി ജോനാഥൻ റൊമെയ്ൻ

getty images

ഈ ആക്രമണം ബ്രിട്ടീഷ് ജൂതന്മാർക്കിടയിൽ ഭയം ജനിപ്പിക്കുന്നതായി മാഞ്ചസ്റ്റർ സിനഗോഗിലെ റബ്ബിയും ഗ്രേറ്റ് ബ്രിട്ടനിലെ റാബിനിക് കോടതിയുടെ തലവനുമായ റബ്ബി ജോനാഥൻ റൊമെയ്ൻ പറഞ്ഞു. രാഷ്ട്രീയ അക്രമങ്ങൾ മതവിദ്വേഷമായി മാറുമോ എന്ന ഭയം ജൂതന്മാർക്കിടയിൽ ഉയർത്താൻ ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ജൂത കലണ്ടറിലെ ഏറ്റവും പവിത്രമായ ദിവസം മാത്രമല്ല, ബഹുജന സമ്മേളനത്തിന്‍റെ സമയവുമാണ് ഇതെന്നും ജൂത സമൂഹം അവർ എത്ര മതപരമോ മതരഹിതമോ ആയി ജീവിക്കുന്നവരായാലും ഒത്തു ചേരുന്ന സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണത്തിൽ താൻ ഞെട്ടിപ്പോയെന്നും യുകെയിൽ ഉടനീളമുള്ള സിനഗോഗുകളിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും എന്നും യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ.

ജൂത സമൂഹത്തിന്‍റെ സുപ്രധാന ദിനത്തിൽ ഉണ്ടായ ഈ ആക്രമണത്തിൽ കടുത്ത ദു:ഖം രേഖപ്പെടുത്തി ചാൾസ് മൂന്നാമൻ രാജാവ്.

വർധിക്കുന്ന സെമിറ്റിക് വിരുദ്ധത

ബ്രിട്ടീഷ് ജൂതന്മാർക്കു വേണ്ടി പ്രവർത്തിക്കുന്ന കമ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റിന്‍റെ കണക്ക് അനുസരിച്ച് 2023 ഒക്റ്റോബർ ഏഴിന് ഹമാസിന്‍റെ ഇസ്രയേൽ ആക്രമണത്തിനു ശേഷം ഇസ്രയേൽ നടത്തിയ ഗാസ സൈനിക നീക്കങ്ങളെ തുടർന്ന് ബ്രിട്ടനിൽ ജൂത വിരുദ്ധത കുതിച്ചുയരുകയാണ്. ഈ വർഷത്തിന്‍റെ ആദ്യ പകുതിയിൽ മാത്രം 1500ലധികം സംഭവങ്ങളാണ് യുകെയിൽ റിപ്പോർട്ട് ചെയ്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com