സിറിയയിൽ ആഭ്യന്തര സംഘര്‍ഷം രൂക്ഷം; മരണം ആയിരം കടന്നു

2024 ഡിസംബറില്‍ അസദ് ഭരണകൂടം തകര്‍ന്ന ശേഷം രാജ്യം നേരിട്ട ഏറ്റവും രൂക്ഷമായ അക്രമങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്
syria conflict death toll exceeds 1000 in brutal clashes

സിറിയയിൽ ആഭ്യന്തര സംഘര്‍ഷം രൂക്ഷം; മരണം ആയിരം കടന്നു

Updated on

ഡമാസ്കസ്: സിറിയയിൽ ആഭ്യന്തര സംഘർഷം രൂക്ഷം. സിറിയൻ പ്രസിഡന്‍റ് ബാഷർ അൽ അസദിനെ അനുകൂലിക്കുന്നവരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം ആയിരം കടന്നു.

ന്യൂനപക്ഷമായ അലവി വിഭാഗത്തിൽപ്പെട്ടവരാണു കൊല്ലപ്പെട്ടത്. മരിച്ചവരിൽ 750 ഓളം പേർ സാധാരണക്കാരാണ്. ഇവരെ കൂടാതെ 125 സുരക്ഷാസേനാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. അസദിനെ അനുകൂലിക്കുന്ന സായുധസംഘടനകളിലെ 148 പേരും കൊല്ലപ്പെട്ടതായാണ് വിവരം.

2024 ഡിസംബറില്‍ അസദ് ഭരണകൂടം തകര്‍ന്ന ശേഷം രാജ്യം നേരിട്ട ഏറ്റവും രൂക്ഷമായ അക്രമങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി പേര്‍ ഇതിനോടകം പ്രദേശത്തുനിന്നു പലായനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. സിറിയന്‍ ജനസംഖ്യയുടെ ഏകദേശം പത്ത് ശതമാനത്തോളം വരുന്നതാണ് അലവൈറ്റ് വിഭാഗക്കാര്‍. ഷിയ മുസ്ലീങ്ങളിലെ ഉപ വിഭാഗമാണ് അലവൈറ്റുകള്‍.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com