മരിച്ചി-ല്ല...! അഭ്യൂഹങ്ങളെ കാറ്റിൽ പറത്തി വീഡിയോയുമായി നെതന്യാഹു

‘ഞാന്‍ മരിക്കും…കാപ്പിക്കു വേണ്ടി, ജനങ്ങള്‍ക്കുവേണ്ടി ഞാന്‍ മരിക്കും’ എന്നാണ് ഹിബ്രു ഭാഷയിലുള്ള വിഡിയോയില്‍ നെതന്യാഹു പറയുന്നത്
 Netanyahu in video: 'I will die...for coffee, I will die for the people'

‘ഞാന്‍ മരിക്കും…കാപ്പിക്കു വേണ്ടി, ജനങ്ങള്‍ക്കുവേണ്ടി ഞാന്‍ മരിക്കും’ നെതന്യാഹു

credit: @netanyahu on X 

Updated on

ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടതായുള്ള അഭ്യൂഹങ്ങൾ ലോകമെമ്പാടും പ്രചരിക്കുന്നതിനിടെ പുതിയ വീഡിയോ പങ്കു വച്ച് നെതന്യാഹു രംഗത്തെത്തി. ഒരു കോഫി ഷോപ്പിലിരുന്ന് കോഫി കുടിക്കുന്ന വീഡിയോ ആണ് തന്‍റെ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ നെതന്യാഹു പങ്കു വച്ചിട്ടുള്ളത്.

മാർച്ച് 13ന് പുറത്തു വന്ന നെതന്യാഹുവിന്‍റെ ഒരു വീഡിയോയാണ് ഈ അഭ്യൂഹങ്ങൾക്ക് കാരണമായത്. ആ വീഡിയോയിൽ നെതന്യാഹുവിന്‍റെ വലം കൈയിൽ ആറു വിരലുകളുള്ളതായി കാണപ്പെട്ടു. വീഡിയോ എഐ നിർമിതമാണെന്ന നിലയിലാണ് ചർച്ചകൾ പുരോഗമിച്ചത്. നെതന്യാഹു കൊല്ലപ്പെട്ടിരിക്കാമെന്നും സോഷ്യൽ മീഡിയയിൽ ചർച്ചകളുണ്ടായി.

ഇതിനു പിന്നാലെയാണ് പുതിയ വീഡിയോ. വിരലുകൾ ചൂണ്ടിക്കാട്ടി അഭ്യൂഹങ്ങൾ ഉയർത്തിയവരെ പരിഹസിക്കാനും ഈ പുതിയ വീഡിയോയിൽ നെതന്യാഹു തയാറാകുന്നു. താൻ സുരക്ഷിതനാണെന്നും തന്‍റെ വിരലുകൾ യഥാർഥമാണന്നും നെതന്യാഹു പറയുന്നു. പുതിയ വീഡിയോയിൽ അദ്ദേഹം തന്‍റെ ഇരു കൈകളിലെയും വിരലുകൾ എണ്ണി കാണിക്കാനും മുതിരുന്നുണ്ട്.

‘ഞാന്‍ മരിക്കും…കാപ്പിക്കു വേണ്ടി, ജനങ്ങള്‍ക്കുവേണ്ടി ഞാന്‍ മരിക്കും’ എന്നാണ് ഹിബ്രു ഭാഷയിലുള്ള വിഡിയോയില്‍ നെതന്യാഹു പറയുന്നത്. രണ്ട് കൈകളും ഉയര്‍ത്തി ക്യാമറയിലേക്ക് വിരലുകള്‍ കാണിക്കുന്ന നെതന്യാഹു ‘നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണണോ? കണ്ടോളു എന്നും പറയുന്നു. നെതന്യാഹു കൊല്ലപ്പെട്ടു എന്ന വാദങ്ങള്‍ നേരത്തെ തന്നെ ഇസ്രയേല്‍ പ്രധാനമ ന്ത്രിയുടെ ഓഫീസ് നിഷേധിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com