ഇറാന്‍റെ സുപ്രധാന പ്രകൃതിവാതക പാടം തകർത്ത് ഐഡിഎഫ്

ഇറാന്‍റെ സുപ്രധാന പ്രകൃതിവാതക പാടമായ സൗത്ത് പാർസ് ആക്രമിച്ചു നശിപ്പിച്ച് ഐഡിഎഫ്
 IDF attacks and destroys Iran's important natural gas field, South Pars

ഇറാന്‍റെ സുപ്രധാന പ്രകൃതിവാതക പാടമായ സൗത്ത് പാർസ് ആക്രമിച്ചു നശിപ്പിച്ച് ഐഡിഎഫ്

file photo

Updated on

ഇറാന്‍റെ സുപ്രധാന പ്രകൃതിവാതക പാടമായ സൗത്ത് പാർസ് ആക്രമിച്ചു നശിപ്പിച്ച് ഐഡിഎഫ്. രണ്ടു മുതിർന്ന ഇസ്രേയലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ ആക്രമണം വൈറ്റ് ഹൗസുമായി ആലോചിച്ച് അംഗീകരിച്ചതാണെന്ന് അമെരിക്കൻ വാർത്താ വെബ്സൈറ്റായ ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ഒരു യുഎസ് പ്രതിരോധ ഉദ്യോഗസ്ഥനും ഈ അവകാശവാദം സ്ഥിരീകരിച്ചതായി റിപ്പോർട്ട് പറയുന്നു.

ഇറാനും ഖത്തറും പങ്കിടുന്ന പേർഷ്യൻ ഗൾഫിലെ ഒഫ്ഷോർ പ്രകൃതി വാതക പാടം ലോകത്തിലെ ഏറ്റവും വലിയ വാതക പാട സൗകര്യമാണ്. ഖത്തറിന്‍റെ വടക്കൻ പ്രകൃതി വാതക പാടത്തിന്‍റെ വിപുലീകരണമായ പാടമാണിത്. ഇതിനെതിരെ ഇസ്രയേലിന്‍റെ കടുത്ത ആക്രമണമുണ്ടായത് ആഗോളതലത്തിൽ തന്നെ പ്രകൃതി വാതക ദൗർലഭ്യത്തിന് ഇടയാക്കും എന്നാണ് വിദഗ്ധ നിരീക്ഷണം.

logo
Metro Vaartha
www.metrovaartha.com