''വധശിക്ഷ നീട്ടിവച്ചതിന് ശിക്ഷ റദ്ദാക്കിയെന്ന് അർഥമില്ല''; ഫെയ്സ്ബുക്ക് പോസ്റ്റുമായി തലാലിന്‍റെ സഹോദരൻ

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്ന് കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ ഫെയ്സ്ബുക്കിൽ കുറിച്ചു
talal brother reacted in nimishapriya death penalty postponement via fb

അബ്ദുൾ ഫത്താഹ് മഹ്ദി, നിമിഷപ്രിയ

Updated on

യെമൻ: വ‍ധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷയുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരിച്ച് കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ സഹോദരൻ അബ്ദു ഫത്താഹ് മഹ്ദി.

''വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവച്ചതിന് ശിക്ഷ റദ്ദാക്കിയെന്ന് അർഥമില്ല. ഇതൊരു പുതിയ സംഭവമല്ല. ചില കേസുകളിൽ ഇങ്ങനെ സംഭവിക്കും. ശിക്ഷ നടപ്പിലാക്കുന്നത് കുറച്ചു കാലങ്ങൾ നീട്ടിവയ്ക്കാൻ അറ്റോർണി ജനറലിന് കഴിയും. എന്നാൽ, ശിക്ഷ നടപ്പിലാക്കുമെന്നു തന്നെയാണ് പ്രതീക്ഷ''- അബ്ദു ഫത്താഹ് മഹ്ദി ഫെയ്സ്ബുക്കിൽ കുറിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com