"സദാചാര സംരക്ഷണം''; ഇന്‍റർനെറ്റ് നിരോധിച്ച് താലിബാൻ, ഒറ്റപ്പെട്ട് അഫ്ഗാനിസ്ഥാൻ

വിമാന സർവീസുകളെ ഇത് സാരമായി ബാധിച്ചു
taliban bans internet afghanistan flight services affected

"സദാചാര സംരക്ഷണം''; ഇന്‍റർനെറ്റ് നിരോധിച്ച് താലിബാൻ, ഒറ്റപ്പെട്ട് അഫ്ഗാനിസ്ഥാൻ

Updated on

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിരോധിച്ച് താലിബാൻ. സദാചാരം സംരക്ഷിക്കാനാണ് നടപടിയെന്നാണ് താലിബാന്‍റെ വിശദീകരണം. ഇതോടെ പുറം ലോകവുമായുള്ള അഫ്ഗാനിസ്ഥാന്‍റെ ബന്ധം വിച്ചേദിക്കുകയാണ്. ഫൈബര്‍ ഒപ്റ്റിക് സേവനം നിരോധിച്ച് ഒരാഴ്ച്ച മുന്‍പ് ഉത്തരവിറക്കിയിരുന്നു. ഇതോടെ കാബൂള്‍ വിമാനത്താവളത്തിന്‍റ പ്രവർത്തനം താറുമാറായി.

മൊബൈൽ ഫോണുകൾ, സാറ്റലൈറ്റ് ടിവി എന്നിവയടക്കം രാജ്യത്ത് നിശ്ചലമായി. രാജ്യം പൂർണമായും കണറ്റിവിറ്റി ബ്ലാക്ക് ഔട്ടിലാണെന്ന് ഇന്‍റർനെറ്റ് നിരീക്ഷണ സ്ഥാപനമായ നെറ്റ് ബ്ലോക്സ് റിപ്പോർട്ട് ചെയ്യുന്നു.

കാബൂൾ ഓഫിസുമായുള്ള ബന്ധം പൂർണമാും നഷ്ടപ്പെട്ടതായി അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. വിമാന സർവീസുകള്‌, ബാങ്കിങ് സേവനങ്ങൾ, വ്യവസായങ്ങളെ അടക്കം ഇത് മോശമായി ബാധിച്ചു. ഇന്‍റർ നെറ്റിന് ബദൽ മാർഗമുണ്ടാക്കുമെന്ന് താലിബാൻ അവകാശപ്പെടുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com