
''ഒരു വിദേശ ശക്തിയെയും ആശ്രയിക്കുന്നില്ല''; ബഗ്രാം വ‍്യോമത്താവളം തിരിച്ചു നൽകണമെന്ന ട്രംപിന്‍റെ ആവശ‍്യം താലിബാൻ തള്ളി
representative image
കാബൂൾ: അധിനിവേശകാലത്ത് യുഎസ് വ‍്യോമത്താവളമായിരുന്ന ബഗ്രാം വിമാനത്താവളത്തിന്‍റെ നിയന്ത്രണം തിരിച്ചു നൽകണമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആവശ‍്യം താലിബാൻ തള്ളി. അഫ്ഗാനിസ്ഥാൻ പൂർണമായും സ്വതന്ത്രമാണെന്നും ജനങ്ങളാൽ ഭരിക്കപ്പെടുമെന്നും താലിബാൻ വ‍്യക്തമാക്കി.
ഒരു വിദേശ ശക്തിയേയും അഫ്ഗാനിസ്ഥാൻ ആശ്രയിക്കുന്നില്ലെന്നും ഒരു അക്രമിയെയും ഭയപ്പെടുന്നില്ലെന്നും താലിബാൻ കൂട്ടിച്ചേർത്തു. ബഗ്രാം വ‍്യോമത്താവളത്തിന്‍റെ നിയന്ത്രണം തിരിച്ചു നൽകിയില്ലെങ്കിൽ മോശം കാര‍്യങ്ങൾ സംഭവിക്കുമെന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയത്.