ഇന്ത്യയ്ക്ക് തീരുവ ചുമത്തിയത് മോസ്‌കോയ്ക്ക് തിരിച്ചടി: ട്രംപ്

' റഷ്യ അവരുടെ രാജ്യം കെട്ടിപ്പടുക്കുന്നതിലേക്കു തിരിച്ചുവരുമെന്നു ഞാന്‍ കരുതുന്നു. അതൊരു വലിയ രാജ്യമാണ്.
Tariffs on India a setback for Moscow: Trump

ഇന്ത്യയ്ക്ക് തീരുവ ചുമത്തിയത് മോസ്‌കോയ്ക്ക് തിരിച്ചടി: ട്രംപ്

file image

Updated on

വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ വാങ്ങലിനെതിരേ ഇന്ത്യയ്ക്ക് ചുമത്തിയ അധിക തീരുവ മോസ്‌കോയ്ക്കു വലിയ തിരിച്ചടിയാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ വച്ചായിരുന്നു ഇക്കാര്യം ട്രംപ് പറഞ്ഞത്. ആഗോള സമ്മര്‍ദ്ദങ്ങളും ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് തീരുവ ചുമത്തിയതും റഷ്യയുടെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു.

' റഷ്യ അവരുടെ രാജ്യം കെട്ടിപ്പടുക്കുന്നതിലേക്കു തിരിച്ചുവരുമെന്നു ഞാന്‍ കരുതുന്നു. അതൊരു വലിയ രാജ്യമാണ്. അവര്‍ക്ക് നന്നായി പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. പക്ഷേ അവരുടെ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ നന്നായി പ്രവര്‍ത്തിക്കുന്നില്ല. കാരണം ആഗോള സമ്മര്‍ദ്ദങ്ങളും റഷ്യയുമായി ബന്ധമുള്ളവര്‍ക്കു മേല്‍ തീരുവ അധികം ചുമത്തിയതും റഷ്യയെ വളരെയധികം അസ്വസ്ഥരാക്കിയിട്ടുണ്ട് ' ട്രംപ് പറഞ്ഞു.

'റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ നിങ്ങളുടെ മേല്‍ 50 ശതമാനം തീരുവ ചുമത്തുമെന്ന് അമെരിക്കന്‍ പ്രസിഡന്‍റ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഏറ്റവും വലിയ അല്ലെങ്കില്‍ രണ്ടാമത്തെ വലിയ എണ്ണ രാജ്യത്തോടു പറയുമ്പോള്‍ അത് സഹായകരമല്ല. അത് അവര്‍ക്കു വലിയൊരു തിരിച്ചടിയാണ് ' ഇന്ത്യയെ പരാമര്‍ശിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.

അമെരിക്കയും റഷ്യയും തമ്മില്‍ സാധാരണ വ്യാപാര ബന്ധം പുലര്‍ത്താന്‍ കഴിയുന്ന ഒരു കാലം കാണുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍, മോസ്‌കോ യുദ്ധത്തിന്‍റെ പാത ഉപേക്ഷിച്ചാല്‍ അത് സാധ്യമാകുമെന്ന് ട്രംപ് പറഞ്ഞു.

ഈ മാസം 15ന് റഷ്യന്‍ പ്രസിഡന്‍റുമായി നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയില്‍ റഷ്യയും യുക്രെയ്‌നും തമ്മില്‍ ഒരു സമാധാന ഉടമ്പടി ഉണ്ടാകുമോ എന്ന ചോദ്യത്തിനു ' ആ കൂടിക്കാഴ്ചയുടെ അവസാനം, ഒരുപക്ഷേ ആദ്യത്തെ രണ്ട് മിനിറ്റിനുള്ളില്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ കഴിയുമോ ഇല്ലയോ എന്ന് എനിക്ക് കൃത്യമായി അറിയാന്‍ കഴിയും.' എന്നായിരുന്നു ട്രംപ് മറുപടി നല്‍കിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com