2022 ൽ 'ടീച്ചർ ഓഫ് ദി ഇയർ' ഇന്ന് വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി

11 ഉം 12 ഉം വയസുള്ള വിദ്യാര്‍ഥികളുമായി അധ്യാപികയ്ക്ക് ലൈംഗിക ബന്ധം ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.
 'teacher of the year' in 2022 is now the accused in the case of sexually assaulting students
ജാക്വിലിന്‍ മാ
Updated on

വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപിക അതേ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷ അനുഭവിക്കുകയാണെന്ന് കേൾക്കുമ്പോൾ വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടുണ്ടാവും. എന്നാൽ സംഭവം സത്യമാണ്. കാലിഫോർണിയയിൽ 2022 ൽ 'ടീച്ചർ ഓഫ് ദി ഇയർ' അവാർഡ് സ്വന്തമാക്കിയ 35 കാരിയായ അധ്യാപിക ജാക്വിലിന്‍ മായാണ് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷ അനുഭവിക്കുന്നത്.

'ടീച്ചർ ഓഫ് ദി ഇയർ' അവാര്‍ഡ് സ്വന്തമാക്കിയതിന് ശേഷം വെറും ഏഴ് മാസം കഴിഞ്ഞാണ് സ്വന്തം വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജാക്വിലിന്‍ മായെ പൊലീസ് അറസ്റ്റ് ചെയുന്നത്. 11 ഉം 12 ഉം വയസുള്ള വിദ്യാര്‍ഥികളുമായി ടീച്ചർക്ക് ലൈംഗിക ബന്ധം ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.

തങ്ങളുടെ പതിമൂന്ന് വയസുള്ള മകനുമായി ടീച്ചർക്കുള്ള ബന്ധത്തെക്കുറിച്ച് മാതാപിതാക്കൾ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജാക്വിലിൻ അറസ്റ്റിലാകുന്നത്. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയെങ്കിലും തൊട്ടടുത്ത ദിവസം മറ്റൊരു വിദ്യാര്‍ഥിയോടൊപ്പം ടീച്ചറെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ടീച്ചർക്ക് കുട്ടികളുടെ പോർണോഗ്രാഫിയുമായും ബന്ധമുണ്ടെന്നു പൊലീസ് പറയുന്നു. തന്‍റെ വിദ്യാര്‍ഥികളെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കാന്‍ ജാക്വിലിൻ തന്‍റെ പദവി ദുരുപയോഗം ചെയ്തെന്ന് കോടതി കണ്ടെത്തി.

കുറ്റം സമ്മതിച്ച ജാക്വിലിന്‍, കോടതി തന്‍റെ വിധി പറയവേ കരയുകയായിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 35 വയസുള്ള അധ്യാപികയ്ക്ക് 30 വര്‍ഷത്തേക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com