
ക്രിസ്റ്റ ഗെയിൽ പൈക്ക്
200 വർഷങ്ങൾക്ക് ശേഷം ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കാൻ തയാറാവുകയാണ് അമെരിക്കയിലെ ടെന്നസ്. 49 കാരിയായ ആ സ്ത്രീയുടെ പേര് ക്രിസ്റ്റ ഗെയിൽ പൈക്ക്. 2026 സെപ്റ്റംബർ 30 നാവും ഗെയിലിന്‍റെ വധശിക്ഷ നടപ്പാക്കുക.
കുറ്റകൃത്യം...
18-ാം വയസിൽ കോളിൻ സ്ലെമ്മർ എന്ന സഹപാഠിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നതാണ് കേസ്. ക്രിസ്റ്റയും 2 സുഹൃത്തുക്കളും ചേർന്ന് കോളിനെ ടെന്നസിലേക്ക് കാട്ടിലേക്ക് കൊണ്ടുപോയി അതിക്രൂരമായി മർധിച്ചും പീഡിപ്പിക്കുകയുമായിരുന്നു.
30 മിനിറ്റ് നീണ്ടുനിന്ന ആക്രമണത്തിൽ കോളിനെ വെട്ടിയും പീഡിപ്പിച്ചും തല്ലിച്ചതച്ചും കൊലപ്പെടുത്തി. അവളുടെ നെഞ്ചിൽ ഒരു പെന്‍റഗ്രാം കൊത്തിവച്ചിരുന്നു. ഒടുവിൽ പൈക്ക് അവളുടെ തലയിൽ ഒരു വലിയ ആസ്ഫാൽറ്റ് കഷണം ഉപയോഗിച്ച് ഇടിക്കുകയുമായിരുന്നു. പൊലീസ് കോളിനെ കണ്ടെത്തുമ്പോൾ അവരുടെ തല പൂർണമായും തകർന്ന നിലയിലായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഈ ക്രൂര കൊലപാതകത്തിന് പിന്നിൽ ക്രിസ്റ്റ ഗെയിൽ പൈക്ക് ആണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
കാരണം...
ഗെയിലിനെ ഈ ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത് പ്രണയവുമായി ബന്ധപ്പെട്ട വൈരാഗ്യമാണന്ന് പൊലീസ് പറയുന്നു. തന്‍റെ കാമുകനെ കോളിൻ സ്ലെമ്മർ തട്ടിയെടുക്കുമോ എന്ന ഭയത്താൽ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നാണ് കുറ്റപ്പത്രത്തിൽ പറയുന്നത്.
കൊലപാതകത്തിന് ശേഷം കോളിൻ സ്ലെമ്മറിന്‍റെ തലയോട്ടിയുടെ ഒരു ഭാഗം ഗെയിൽ സ്കൂളിലേക്ക് കൊണ്ട് പോവുകയും തന്‍റെ മറ്റ് സഹപാഠികളെ കാണിക്കുകയും ചെയ്തു. ഇതോടെ കൊലപാതകം നടന്ന് മൂന്നാം ദിവസം ഗെയിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തുടർന്ന് 1996 ൽ തന്നെ ഗെയിലിനെ വധിശിക്ഷക്ക് വിധിച്ചു. ശേഷമുള്ള 29 വർഷമായി ഗെയിൽ ഏകാന്ത തടവിലാണ്. ഗെയിലിന് മാനസിക വൈകല്യമുണ്ടെന്ന് അഭിഭാഷകർ വാദിച്ചെങ്കിലും ഇത് കോടതി അംഗീകരിച്ചില്ല.