പാക്കിസ്ഥാനിൽ ഭീകരാക്രമണം; നാല് കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

ദക്ഷിണ വസീറിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ദേര ഇസ്മായിൽ ഖാൻ ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം
Representative image

പ്രതീകാത്മക ചിത്രം

representative image

Updated on: 

പെഷാവർ: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺ പ്രവിശ്യയിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ നാല് കസ്റ്റംസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ദക്ഷിണ വസീറിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ദേര ഇസ്മായിൽ ഖാൻ ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം.

ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഭീകരർ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ജില്ലയിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥർ, റവന്യൂ ബോർഡ് ജീവനക്കാർ, ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് ഭീകരർ ലക്ഷ്യമിട്ടത്. ഒരു ബൈപ്പാസിന് സമീപം ട്രാഫിക് പൊലീസ് വാഹനത്തിന് നേരെയും വെടിവയ്പ്പുണ്ടായി. സംഭവത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവയ്പ്പിന് പിന്നാലെ ഭീകരർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com