ഇറാനിൽ ഭീകരർ ജഡ്ജിയെ കുത്തിക്കൊന്നു

മുൻപ് സുരക്ഷ, ലഹരിക്കടത്ത് കേസുകൾ കൈകാര്യം ചെയ്തിരുന്ന റവലൂഷണറി കോടതിയിൽ പ്രോസിക്യൂട്ടറായിരുന്നു 38 കാരനായ ഇഹ്സാം ബഗേരി
Iranian judge Ehsam Bagheri

ഇറാനിയൻ ജഡ്ജ്  ഇഹ്സാം ബഗേരി

file photo

Updated on

ടെഹ്റാൻ: ഓഫീസിലേയ്ക്കു പോകും വഴി ഇറാനിൽ യുവ ജഡ്ജിയെ കുത്തിക്കൊലപ്പെടുത്തി. തെക്കൻ ഇറാൻ നഗരമായ ശീറാസിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. 38 കാരനായ ഇഹ്സാം ബഗേരിയാണ് കൊല്ലപ്പെട്ടത്. ശീറാസിലെ നീതിന്യായ വകുപ്പിലാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്.

മുൻപ് സുരക്ഷ, ലഹരിക്കടത്ത് കേസുകൾ കൈകാര്യം ചെയ്തിരുന്ന റവലൂഷണറി കോടതിയിൽ പ്രോസിക്യൂട്ടറായിരുന്നു അദ്ദേഹം. സംഭവം ഭീകരാക്രമണമാണെന്നും പ്രതികളായ രണ്ട് അജ്ഞാതർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com