മുംബൈ ഭീകരാക്രമണത്തിന്‍റെ ആസൂത്രണ പങ്കാളിക്ക് പാക് ജയിലിൽ അന്ത്യം

2012ൽ ഐക്യരാഷ്‌ട്ര സഭ ഭീകരനായി പ്രഖ്യാപിച്ച ഭട്ടവിയെ പിന്നെയും വർഷങ്ങൾക്കു ശേഷമാണ് പാക്കിസ്ഥാൻ അറസ്റ്റ് ചെയ്യുന്നത്
മുംബൈ ഭീകരാക്രമണത്തിന്‍റെ ആസൂത്രണ പങ്കാളിക്ക് പാക് ജയിലിൽ അന്ത്യം
Updated on

മും​ബൈ: 26/11 ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു ചു​ക്കാ​ൻ പി​ടി​ച്ച ല​ഷ്ക​ർ ഇ ​തൊ​യ്ബ ഭീ​ക​ര​ൻ അ​ബ്ദു​ൾ സ​ലാം ഭു​ട്ട​വി പാ​ക് ജ​യി​ലി​ൽ മ​രി​ച്ചു. പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ ഷെ​യ്ഖു​പു​ര ജ​യി​ലി​ലാ​യി​രു​ന്നു ഇ​യാ​ൾ. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നാ​ണ് അ​ന്ത്യം. ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​നു പ​ണം സ​മാ​ഹ​രി​ച്ച കേ​സി​ൽ പ​തി​നാ​റ​ര വ​ർ​ഷം ത​ട​വി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഭു​ട്ട​വി.

ല​ഷ്ക​ർ സ്ഥാ​പ​ക​ൻ ഹ​ഫീ​സ് സ​യീ​ദി​ന്‍റെ​യും ബ​ന്ധു അ​ബ്ദു​ൾ റ​ഹ്മാ​ൻ മ​ക്കി​യു​ടെ​യും വി​ശ്വ​സ്ത​നാ​യി​രു​ന്നു ഭു​ട്ട​വി. ഹ​ഫീ​സ് സ​യീ​ദ് ജ​യി​ലി​ലാ​യ​പ്പോ​ൾ ഭീ​ക​ര​സം​ഘ​ട​ന​യെ ന​യി​ച്ച​തും ഇ​യാ​ളാ​ണ്. 2012ൽ ​യു​എ​ൻ ര​ക്ഷാ സ​മി​തി ഇ​യാ​ളെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 20 വ​ർ​ഷ​മാ​യി ല​ഷ്ക​റി​നു വേ​ണ്ടി പ​ണം സ​മാ​ഹ​രി​ക്കു​ന്ന​വ​രി​ൽ പ്ര​ധാ​നി​യാ​ണ് ഭു​ട്ട​വി​യെ​ന്ന് അ​ന്നു യു​എ​സ് ട്ര​ഷ​റി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഭു​ട്ട​വി​യു​ടെ മ​ര​ണം ഇ​ന്ത്യ​യു​ടെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും സ്ഥി​രീ​ക​രി​ച്ചു. എ​ഴു​പ​ത്തെ​ട്ടു​കാ​ര​നാ​യ ഭു​ട്ട​വി​യു​ടെ സം​സ്കാ​ര​ത്തി​ന്‍റെ വി​ഡി​യൊ ദൃ​ശ്യ​ങ്ങ​ൾ ല​ഷ്ക​ർ ഇ ​തൊ​യ്ബ പു​റ​ത്തു​വി​ട്ടു. 2008 ന​വം​ബ​റി​ലെ മും​ബൈ ആ​ക്ര​മ​ണ​ത്തി​ന് അ​ജ്മ​ൽ ക​സ​ബ് ഉ​ൾ​പ്പെ​ടെ ഭീ​ക​ര​രെ സ​ജ്ജ​രാ​ക്കി​യ​ത് ഇ​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്.

ആ​ക്ര​മ​ണ​ത്തി​ലൂ​ടെ ര​ക്ത​സാ​ക്ഷി​ത്വം വ​രി​ക്കു​ന്ന​ത് വ​ഴി മ​ര​ണ​ശേ​ഷം ന​ന്മ​ക​ളു​ണ്ടാ​കു​മെ​ന്ന് ഭീ​ക​ര​രെ പ​ഠി​പ്പി​ച്ച​ത് ഇ​യാ​ളാ​ണെ​ന്നു യു​എ​സ്. ല​ഷ്ക​റി​ന്‍റെ​യും ജ​മാ അ​ത്ത് ഉ​ദ് ദ​വ​യു​ടെ​യും ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി ഫ​ത്വ​ക​ൾ പു​റ​ത്തി​റ​ക്കു​ന്ന​ത് ഭു​ട്ട​വി​യാ​യി​രു​ന്നു. ല​ഷ്ക​ർ, ജ​മാ​അ​ത്ത് ഉ​ദ് ദ​വ മ​ദ്ര​സ ശൃം​ഖ​ല​യു​ടെ ആ​ക്റ്റി​ങ് അ​മീ​റാ​യി പ്ര​വ​ർ​ത്തി​ച്ച ഭു​ട്ട​വി 2002ലും 2008​ലും സ​യീ​ദ് ജ​യി​ലി​ലാ​യ​പ്പോ​ൾ ല​ഷ്ക​ർ ഇ ​തൊ​യ്ബ​യെ​യും ജ​മാ അ​ത്ത് ഉ​ദ് ദ​വ​യെ​യും ന​യി​ച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com