ടെക്‌സസിൽ മിന്നൽ പ്രളയം; മരണസംഖ്യ 50 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

അതിതീവ്ര മഴയെത്തുടർന്ന് വെള്ളിയാഴ്ച പുലർച്ചയോടെയാണ് വെള്ളപ്പൊക്കമുണ്ടായത്
texas flash flood death tol rises

ടെക്‌സസിൽ മിന്നൽ പ്രളയം; മരണസംഖ്യ 50 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

Updated on

ടെക്സസ്: യുഎസ് സംസ്ഥാനമായ ടെക്സസിന്‍റെ മധ്യ-തെക്കൻ ഭാഗങ്ങളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 50 ആയി. മരിച്ചവരിൽ 15 കുട്ടികളും ഉൾപ്പെടുന്നു. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.

രണ്ടാം ദിവസവും തെരച്ചിൽ തുടരുമ്പോൾ മിസ്റ്റിക് സമ്മർ ഹോളിഡേ ക്യാംപിനെത്തിയ 20 പെൺകുട്ടികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർക്കായി തെരച്ചിൽ ഊർജിതമായി തുടരുകയാണ്. ഇതുവരെ പ്രളയത്തിൽപെട്ട് കുടുങ്ങിക്കിടന്ന 850 പേരെ രക്ഷപെടുത്തിയിട്ടുണ്ട്.

അതിതീവ്ര മഴയെത്തുടർന്ന് വെള്ളിയാഴ്ച പുലർച്ചയോടെയാണ് വെള്ളപ്പൊക്കമുണ്ടായത്. കുത്തിയൊലിച്ചെത്തിയ പ്രളയ ജലത്തിൽ സമ്മർ ക്യാംപുകളിലൊന്ന് ഒഴുകിപ്പോവുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ക്യാംപിൽ നിന്നും കൂട്ടനിലവിളി ഉയരുന്നതും കേൾക്കാം. കാണാതായ കുട്ടികളെ സംബന്ധിച്ച വിവരം കിട്ടുന്നതിനായി ഇവരുടെ ചിത്രങ്ങളും വിശദാംശങ്ങളും രക്ഷിതാക്കള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

പ്രളയത്തിൽ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്നും വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. ഗ്വാഡലൂപ്പ് നദിയില്‍ വെളളപ്പൊക്കമുണ്ടാവുന്നത് സാധാരണ സംഭവമാണെങ്കിലും ഇത്രയും കുറഞ്ഞ സമയത്തിനുളളില്‍ ക്രമാതീതമായ നിലയില്‍ ജലനിരപ്പുയരുന്നത് ആദ്യമായാണ്.

കൂടാതെ പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് സംവിധാനം ഇല്ലായിരുന്നെന്നും പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. ടെക്‌സസിൽ വീണ്ടുമൊരു പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com