ടെക്സസിലെ മിന്നൽ പ്രളയം; നൂറു കടന്ന് മരണ സംഖ്യ, തെരച്ചിൽ തുടരുന്നു

ഇനിയും മരണ സംഖ്യ ഉയരാനുള്ള സാധ്യതയാണ് അധികൃതർ മുന്നോട്ടു വയ്ക്കുന്നത്
texas flood more than 100 deaths missing

ടെക്സസിലെ മിന്നൽ പ്രളയം; നൂറു കടന്ന് മരണ സംഖ്യ, തെരച്ചിൽ തുടരുന്നു

Updated on

ടെക്സസ്: അമെരിക്കൻ സംസ്ഥാനമായ ടെക്സസിൽ കനത്ത മഴയെതുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണം നൂറുകടന്നു. 104 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. ഇനിയും നിരവധി പേരെ കണ്ടെത്താനായിട്ടില്ല. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.

ഇനിയും മരണ സംഖ്യ ഉയരാനുള്ള സാധ്യതയാണ് അധികൃതർ മുന്നോട്ടു വയ്ക്കുന്നത്. കെർ കൗണ്ടിയിൽ നിന്നു മാത്രം 84 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇവരിൽ 28 പേർ കുട്ടികളാണ്.

ദുരന്തത്തിൽ 41 പേരെ കണ്ടെത്താനുണ്ടെന്ന് ടെക്സസ് മേയർ പറഞ്ഞു. ക്രിസ്റ്റ്യൻ സമ്മർ ക്യാംപിലുണ്ടായിരുന്ന 27 പെൺകുട്ടികളിൽ 10 പേരും കൗൺസലറും ഇക്കൂട്ടത്തിലുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com