രാജ്യത്തേക്കാൾ വലിയ എയർപോർട്ട് | Video

1999 ൽ പൂർത്തിയാക്കിയ ഈ എയർപോർട്ട് തിരക്കിന്‍റെ കാര്യത്തിൽ മൂന്നാം സ്ഥാനത്താണ്

ഒരു രാജ്യത്തേക്കാൾ വലിപ്പമുള്ള എയർപോർട്ടുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ..? ലോകത്തെ ഏറ്റവും വലിപ്പമുള്ള വിമാനത്താവളമാണ് സൗദി അറേബ്യയിലെ ദമാമിനടുത്തുള്ള കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം. 780 ച.കി.മീ. വിസ്തൃതിയുള്ള ഈ വിമാനത്താവളം അയൽരാജ്യമായ ബഹ്റൈനെക്കാൾ വലുതാണ്. ഇതിന്‍റെ ഭൂവിസ്തൃതി ബഹ്‌റൈൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളെക്കാളും, പാരീസ്, മുംബൈ പോലുള്ള പ്രധാന നഗരങ്ങളെക്കാളും വലുതാണ്.

1999 ൽ പൂർത്തിയാക്കിയ 'കിങ് ഫഹദ്' തിരക്കിന്‍റെ കാര്യത്തിൽ സൗദിയിൽ മൂന്നാം സ്ഥാനത്താണ്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിങ് അബ്ദുൾ അസീസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് ആദ്യസ്ഥാനങ്ങളിൽ. കിങ് ഫഹദിലെ കാർ പാർക്കിങ് മേഖലയുടെ വിസ്തൃതി 19,02,543 ചതുരശ്ര അടിയാണ്. 3 നിലയായാണ് ഈ പാർക്കിങ് മേഖല നിർമ്മിച്ചിട്ടുള്ളത്. ഇതിനു പുറമേ തുറന്ന കാർ പാർക്കിങ് മേഖലകളുമുണ്ട്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com