

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരുടെ മൃതസംസ്കാരച്ചടങ്ങിനു നേതൃത്വം നൽകുന്നഎൽഇടി ഭീകരൻ ഹാഫിസ് അബ്ദുർ റൗഫ്
പഹൽഗാം ആക്രമണത്തെ തുടർന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയിൽ കൊല്ലപ്പെട്ട ലഷ്കർ ഇ തൊയ്ബ ഭീകരന്‍റെ പിതാവിന്‍റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട രണ്ടു ലഷ്കർ ഭീകരന്മാരുടെ പിതാവാണിയാൾ. ഭീകരവാദ പ്രവർത്തനങ്ങൾ നടത്തി മരിച്ച തന്‍റെ മക്കളിൽ അഭിമാനം പ്രകടിപ്പിക്കുന്ന ഇയാൾ, തനിക്ക് കൂടുതൽ മക്കളുണ്ടായിരുന്നെങ്കിൽ അവരെയും ഭീകരവാദ സേവനത്തിനായി അയച്ചേനെ എന്നും പറയുന്നുണ്ട്. ഇയാളുടെ പ്രസ്താവനയ്ക്കു പിന്നാലെ ഇയാളെ വലയം ചെയ്ത ഭീകരസംഘം "നരാ-ഇ-തക്ബീർ", "അല്ലാഹു അക്ബർ' എന്നീ മുദ്രാവാക്യങ്ങൾ മുഴക്കുന്നതും വീഡിയോയിൽ കാണാം.
കൂടാതെ "ഷി ഉള്ളാ, സഹി ഉള്ളാ, അൽ ജിഹാദ്' എന്നീ വിളികളും വീഡിയോയിൽ കേൾക്കാം. ഭീകര പ്രവർത്തനത്തിനിടെ കൊല്ലപ്പെട്ടവരെ മഹത്വപ്പെടുത്താൻ ഉപയോഗിക്കുന്ന മുദ്രാാവാക്യങ്ങളാണ് അവ.
ആ കൂട്ടത്തിൽ പ്രാദേശിക പുരോഹിതൻ എന്ന് പാക്കിസ്ഥാൻ ടാഗ് ചെയ്ത വ്യക്തി എൽഇടി ഭീകരവാദി നേതാവായ ഹാഫിസ് അബ്ദുർ റൗഫാണ്. ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട മൂന്നു ഭീകരരുടെ ശവസംസ്കാര പ്രാർഥനയ്ക്ക് നേതൃത്വം കൊടുക്കാനാണ് അയാൾ അവിടെ എത്തിയത്. ഈ ശവസംസ്കാര പ്രാർഥനയിൽ പാക് സൈന്യം പങ്കെടുത്തതിൽ നിന്നും പാക് പട്ടാളത്തിന് ലഷ്കർ ഇ തൊയ്ബയുമായുള്ള ആത്മബന്ധം വ്യക്തമാണ്.
ഈ കൂട്ടത്തിൽ കാണുന്ന പാക് സൈനിക വക്താവായ അഹമ്മദ് ഷെരീഫ് ചൗധരി ഭീകരവാദിയായ സുൽത്താൻ ബഷീറുദ്ദീൻ മഹമൂദിന്‍റെ മകനാണ്. 2001ൽ ഐക്യരാഷ്ട്ര സഭ തീവ്രവാദിയായി പ്രഖ്യാപിച്ചയാളാണ് ബഷീറുദ്ദീൻ മഹമൂദ്. അമെരിക്കയുടെ കരിമ്പട്ടികയിൽ ഉൾപ്പെട്ട ആഗോള ഭീകരനാണ് പാക് സൈനിക വക്താവായ അഹമ്മദ് ഷെരീഫ് ചൗധരിയുടെ പിതാവ് മഹമൂദ്.
ഈ വീഡിയോയിലെ "പ്രാദേശിക പുരോഹിതൻ' ഹാഫിസ് അബ്ലുർ റൗഫ് എൽഇടിയുടെ മുതിർന്ന നേതാവും ലഷ്കർ-ഇ-തൊയ്ബയുടെ ഫലാഹ്-ഇ- ഇൻസാനിയത്ത് ഫൗണ്ടേഷന്‍റെ (എഫ്ഐഎഫ്) തലവനുമാണ്. ഇയാളെ അമെരിക്ക 2010 ഭീകരവാദിയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാൽ പാക്കിസ്ഥാൻ ഡിജി ഐസ്പിആർ അവകാശപ്പെടുന്നത് ഈ കൊടും ഭീകരൻ ഒരു നിരപരാധി ആണെന്നാണ്. ഡിജി ഐസ്പിആറിന്‍റെ ഈ കോമൺമാൻ ആഗോള തലത്തിൽ ഉപരോധിക്കപ്പെട്ട ഭീകരനാണ്. തീവ്രവാദികളുടെ ശവസംസ്കാര വീഡിയോയിൽ ഇയാളെ വ്യക്തമായി കാണാം.