യുഎസ് തെരഞ്ഞെടുപ്പിൽ വരൻ വോട്ട് ചെയ്തില്ല; വിവാഹ നിശ്ചയം വേണ്ടെന്ന് വച്ച് വധു

ഭാവി വരന്‍റെ ഈ പ്രവർത്തിയെ താൻ ആശങ്കയോടെയാണ് കാണുന്നതെന്നും അതിനാൽ ഇതു പോലെയുള്ള ആളുമായി വിവാഹബന്ധം മുന്നോട്ടുകൊണ്ട് പോവാൻ ആഗ്രഹിക്കുന്നില്ലന്നും യുവതി പറഞ്ഞു.
The groom did not vote in the US election; The bride refuses to be engaged
യുഎസ്
Updated on

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പ്രതിശ്രുത വരനുമായുള്ള വിവാഹനിശ്ചയം ഒഴിവാക്കി യുവതി. ഫ്ലോറിഡ സ്വദേശിയായ യുവതിയാണ് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയത്. സ്ഥാനാർഥികളിൽ ആരെയും ഇഷ്ടപ്പെടാത്തതിനാൽ തന്‍റെ പ്രതിശ്രുത വരൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വിസമ്മതിച്ചുവെന്നാണ് യുവതിയുടെ പരാതി.

ഭാവി വരന്‍റെ ഈ പ്രവർത്തിയെ താൻ ആശങ്കയോടെയാണ് കാണുന്നതെന്നും അതിനാൽ ഇതു പോലെയുള്ള ആളുമായി വിവാഹബന്ധം മുന്നോട്ടുകൊണ്ട് പോവാൻ ആഗ്രഹിക്കുന്നില്ലന്നും യുവതി പറഞ്ഞു. യുവതിയുടെ കുറിപ്പിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെയായിരുന്നു. "അദ്ദേഹത്തിന് ഒരു അന്ത്യശാസനം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, ഇത് ശരിക്കും ഭയാനകമായി തോന്നുന്നു, ഞങ്ങളുടെ രാഷ്ട്രീയ വീക്ഷണങ്ങൾ വളരെ സാമ്യമുള്ളതാണ്.

അതിനാൽ ഈ വോട്ട് ഒഴിവാക്കുന്നതിൽ അദ്ദേഹം ഇത്ര നിസംഗത കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല, അവൻ വോട്ട് ചെയ്തില്ലെങ്കിൽ എനിക്ക് അവനോടൊപ്പം തുടരാൻ കഴിയില്ലെന്ന് പറയുന്നത് ഭയാനകമാണോ?" എന്‍റെ പ്രതിശ്രുതവരൻ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യുന്നില്ല. അതിനാൽ എനിക്ക് ഒരു ധാർമ്മിക പ്രതിസന്ധിയുണ്ട്. ഈ വിഷയത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയം അവസാനിപ്പിക്കുന്നത് നാടകീയമാണോ?” എന്നായിരുന്നു കുറിപ്പിൽ

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com