

ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: ഫ്രാൻസിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെ കുടിയേറ്റവുമായി ബന്ധപ്പെടുത്തി അമെരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ കുറിച്ച കുറിപ്പിലൂടെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
'ഫ്രാൻസ് കത്തുകയാണ്. തികച്ചും വ്യത്യസ്തമായ ലോകത്തു നിന്നുള്ള ഹൃദയത്തിൽ വെറുപ്പുമായി വരുന്ന ആളുകളുടെ കുടിയേറ്റം, ഒരുകാലത്ത് മഹത്തരമായിരുന്ന രാജ്യമായ ഫ്രാൻസിനെ തകർത്തിരിക്കുന്നു.വൈകുന്നതിന് മുൻപ് അതിർത്തികൾ അടയ്ക്കുകയും സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുകയും ചെയ്യൂ'. ഇതായിരുന്നു ട്രംപിന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റ്.
മെച്ചപ്പെട്ട സ്കൂൾ സാഹചര്യങ്ങളും കൂടുതൽ അധ്യാപകരും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വിദ്യാർഥികൾ ഫ്രാൻസിൽ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് തൊഴിൽസാഹചര്യങ്ങൾ, പൊതുചെലവ് എന്നിവയെ പറ്റിയുള്ള ആശങ്കകൾക്ക് പിന്നാലെ പ്രതിഷേധങ്ങൾ ശക്തമാകുകയായിരുന്നു.
ഇതിനോടകം 5,50,000 പേർ പ്രതിഷേധങ്ങളിൽ പങ്കെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. സമാധാനപരമായ പ്രതിഷേധങ്ങൾ പിന്നീട് തെരുവു യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു. 1800 പേരോളം അറസ്റ്റിലായിട്ടുണ്ട്.