വെടി നിർത്തൽ നിലവിൽ വന്നതിനു ശേഷം ഹമാസ് കൊന്നത് 33 പലസ്തീനികളെ

ഇസ്രയേലുമായി സഹകരിച്ചു എന്നാരോപിച്ചായിരുന്നു കൊല
Palestinians accused of collaborating with Israel are seen blindfolded moments before being executed by Hamas gunmen on a Gaza street, October 13, 2025

ഇസ്രായേലുമായി സഹകരിച്ചുവെന്ന് ആരോപിക്കപ്പെടുന്ന പലസ്തീനികളെ ഗാസ തെരുവിൽ ഹമാസ് തോക്കുധാരികൾ വധിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് കണ്ണുകൾ മൂടിയ നിലയിൽ കാണാം, 2025 ഒക്ടോബർ 13

Screenshot: X

Updated on

ഇസ്രയേൽ ഹമാസ് യുദ്ധം അവസാനിച്ചതിനു പുറമേ ഇസ്രയേലുമായി സഹകരിച്ചു എന്ന് ആരോപിച്ച് 30 ഓളം പലസ്തീനികളെ ഹമാസ് കൊലപ്പെടുത്തി. ഇതിൽ ഏഴു പേരെ പരസ്യമായി വധിച്ചു. ഗാസ മുനമ്പിൽ പൊലീസിന് ട്രംപ് താൽക്കാലിക പച്ചക്കൊടി കാട്ടിയതിനു പിന്നാലെ സായുധരായ ഹമാസ് ഭീകരർ തെരുവുകളിൽ നിറയുകയായിരുന്നു.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഹമാസ് തോക്കു ധാരികൾ ഗാസയിൽ തങ്ങളുടെ പിടിമുറുക്കിയതായി ഗാസ മുനമ്പിലെ ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. വെള്ളിയാഴ്ച മുതൽ വെടി നിർത്തൽ നിലവിൽ വന്നതിനു ശേഷം ഹമാസ് 33 പേരെ കൊലപ്പെടുത്തിയതായി സ്ട്രിപ്പിലെ വൃത്തങ്ങൾ പറഞ്ഞു.

തിങ്കളാഴ്ച വൈകി പ്രചരിച്ച ഒരു വീഡിയോയിൽ ഹമാസ് ഭീകരർ ഗാസ നഗരത്തിലെ ആളുകളുടെ ഒരു വലയത്തിലേയ്ക്ക് ഏഴു പുരുഷന്മാരെ വലിച്ചിഴച്ച് മുട്ടു കുത്തി നിർത്തുകയും പിന്നിൽ നിന്ന് വെടി വയ്ക്കുകയും ചെയ്തു. വീഡിയോയുടെ ആധികാരികത ഹമാസ് സ്ഥിരീകരിച്ചു. ഗാസ മുനമ്പിലെ ഇസ്രയേലി സഹകാരികൾക്കെതിരെ ഹമാസ് നടത്തിയ ഏറ്റുമുട്ടലിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി പലസ്തീൻ സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com