പൈലറ്റ് ടോയ്‌ലറ്റിൽ പോയി, കോ-പൈലറ്റ് ബോധരഹിതനായി: എന്നിട്ടും വിമാനം പറന്നു പത്തു മിനിറ്റോളം!

സ്പെയിനിലേയ്ക്കുള്ള ലുഫ്താൻസ വിമാനമാണ് ഇങ്ങനെ പറന്നത്
Lufthansa flight to Spain

സ്പെയിനിലേയ്ക്കുള്ള ലുഫ്താൻസ വിമാനം

Updated on

ബർലിൻ: സ്പെയിനിലേയ്ക്കുള്ള ലുഫ്താൻസ വിമാനം പത്തു മിനിറ്റ് പറന്നത് പൈലറ്റില്ലാതെ. പൈലറ്റ് കോക്പിറ്റിൽ ഇല്ലാതിരുന്ന സമയത്ത് കോ-പൈലറ്റ് ബോധരഹിതനായതോടെയാണ് വിമാനത്തെ നിയന്ത്രിക്കാൻ ആളില്ലാതെയായത് എന്ന് ജർമൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ഫ്രാങ്ക്ഫർട്ടിൽ നിന്ന് സെവിയ്യയിലേയ്ക്ക് ഉള്ള യാത്രയ്ക്കിടയിലാണ് ഈ സംഭവം. 2024 ഫെബ്രുവരി 17ന് ഉണ്ടായ സംഭവം ഇപ്പോഴാണ് പുറം ലോകം അറിയുന്നത്. എയർബസ് എ321 വിമാനമാണ് പത്തു മിനിറ്റ് സമയം പൈലറ്റില്ലാതെ പറന്നത്. ഇതു സംബന്ധിച്ച് സ്പാനിഷ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ അതോറിറ്റിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

199യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിന്‍റെ ഓട്ടോ പൈലറ്റ് സംവിധാനം ഓണായിരുന്നതിനാലാണ് അപകടം ഒഴിവായത്. ഈ സമയത്തെ വോയിസ് റെക്കോർഡുകളിൽ ഒന്നും വ്യക്തമല്ലെന്നും റിപ്പോർട്ടുകളുണ്ട്. വിമാനത്തിന്‍റെ ക്യാപ്റ്റൻ ടോയ് ലെറ്റിൽ പോയതിനു പിന്നാലെ കോ-പൈലറ്റ് ബോധരഹിതനാകുകയായിരുന്നു. ക്യാപ്റ്റൻ തിരിച്ചെത്തിയപ്പോഴാണ് കോ-പൈലറ്റ് ബോധരഹിതനായത് അറിയുന്നത്. തുടർന്ന് വിമാനം മാഡ്രിഡിൽ എമർജൻസി ലാൻഡിങ് നടത്തി രോഗബാധിതനായ കോ-പൈലറ്റിനെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com