
തെക്കു പടിഞ്ഞാറൻ സ്പെയിനിലെ പുരാവസ്തു ഗവേഷകർ പതിവു പോലെ തങ്ങളുടെ ഗവേഷണ പഠനങ്ങൾക്കായാണ് അവിടെയുള്ള അൽമെൻഡ്രലെജോ എന്ന പ്രദേശത്തെ 4,900 വർഷം പഴക്കമുള്ള ഒരു കോട്ടയിൽ ഖനനം നടത്താനെത്തിയത്.
എന്തായാലും അവരുടെ നിരീക്ഷണ പഠനങ്ങൾ വെറുതെയായില്ല. ആ പുരാതന കോട്ടയുടെ പ്രതിരോധ കിടങ്ങുകളിൽ ഒന്നിനു സമീപം അവരെ കാത്തിരുന്നത്
ആരാലും ശ്രദ്ധിക്കപ്പെടാതെ അന്ത്യവിശ്രമം കൊള്ളുന്ന ഒരു ശവകുടീരം. അതും ഒരു റോമൻ പട്ടാളക്കാരന്‍റേത് എന്നു തോന്നിക്കുന്ന ഒരാളുടേത്. ആഴം കുറഞ്ഞ ശവക്കുഴിയിലാണ് 25-35 പ്രായത്തിൽ മരണം വരിച്ചതെന്നു കരുതപ്പെടുന്ന, റോമൻ സൈനികന്‍റേതെന്നു തോന്നിക്കുന്ന മൃതദേഹാവശിഷ്ടം. മുഖം കമിഴ്ത്തി കിടത്തിയ രീതിയിലായിരുന്നു അത് കണ്ടെത്തപ്പെട്ടത്.
ആ മൃതദേഹാവശിഷ്ടത്തോടൊപ്പം പുജിയോ എന്നു വിളിക്കുന്ന ഒരു റോമൻ കഠാരയും ഉണ്ടായിരുന്നു. യാതൊരു കേടുപാടുകളും ഇല്ലാതെ ഉറയിൽ കണ്ടെത്തിയ കഠാര ബിസി ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തേത് ആണെന്നാണ് പഠനങ്ങളിൽ തെളിഞ്ഞത്. അതു കൊണ്ടു തന്നെ ആ മൃതദേഹത്തിനും അത്ര തന്നെ പ്രായം കണക്കാക്കപ്പെടുന്നു.
എന്നു തന്നെയല്ല ഈ അസാധാരണ രീതി സൂചിപ്പിക്കുന്നത് ഈ സൈനികന് വീരോചിതമായ സംസ്കാരം ലഭിച്ചിട്ടില്ല എന്നാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അതിനു തെളിവായി അദ്ദേഹം തന്‍റെ ഗവേഷക സംഘം കണ്ടെത്തിയ തെളിവുകൾ ഇങ്ങനെ നിരത്തുന്നു:
മൃതദേഹാവശിഷ്ടത്തിന് കാലുകൾ പൂർണമായി ഉണ്ടായിരുന്നില്ല. ഇത് ഏതെങ്കിലും യുദ്ധത്തിൽ ഛേദിക്കപ്പെട്ടതാകാം. ഈകാലുകൾ നഷ്ടപ്പെട്ടതൊഴികെ അസ്ഥികൂടം ഏതാണ്ട് പൂർണമായും ഉണ്ടായിരുന്നു.
മുറിഞ്ഞ കാലുകളുള്ള , മുഖം കമിഴ്ത്തിക്കിടത്തിയ സംസ്കാരം, കമിഴ്ത്തി കിടത്തിയ വ്യക്തിയുടെ പുറകിൽ പുജിയോ സ്ഥാപിച്ചിരിക്കുന്നു.
ഇതെല്ലാം യുദ്ധത്തിൽ മുറിവേറ്റ് പരാജിതനായി മരിച്ച യോദ്ധാവിനെ ശത്രുക്കൾ വേണ്ട ബഹുമാനം നൽകാതെ സംസ്കരിച്ചതാകാം എന്ന നിഗമനത്തിലേയ്ക്കാണ് ഗവേഷകരെ എത്തിച്ചത്.
ഇതൊരു "യഥാർഥ രഹസ്യ'മായി തുടരുന്നു എന്നാണ് സീസർ കുറിച്ചത്.
ഈ അസ്ഥികൂട അവശിഷ്ടങ്ങൾ അക്കാലത്ത് ഹിസ്പാനിയയിൽ നിലയുറപ്പിച്ചിരുന്ന ഏക റോമൻ സൈന്യമായ ലെജിയോ 6 ജെമിനയുടെ അംഗമായിരിക്കാനാണ് സാധ്യത എന്നും ഗവേഷകർ നിരീക്ഷിക്കുന്നു. ലെജിയോ 10 ജെമിന യായിരുന്നു ബിസി 58 ൽ ജൂലിയസ് സീസറിന്‍റെ കാലത്തെ റോമൻ സൈന്യം. ഇതിൽ നിന്നും ബിസി 74 ൽ ലെജിയോ 6 ജെമിന എന്നു പറയുന്ന റോമൻ സൈന്യത്തിലെ അംഗത്തിന്‍റെ അതി പുരാതന മൃതദേഹാവശിഷ്ടമാണ് കണ്ടെത്തിയത് എന്ന് സ്പഷ്ടമാകുന്നു.
ലെജിയോ 6 ജെമിന, അസ്റ്റൂറിയക്കാരുടെ പ്രദേശത്തെ ലെജിയോ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്. ഇന്ന് ആ പ്രദേശം ആധുനിക ലിയോൺ എന്നറിയപ്പെടുന്നു. നേരിട്ടുള്ള സൈനിക പ്രവർത്തനങ്ങളിൽ നിന്നു വ്യത്യസ്തമായി ലെജിയോ 6 ജെമിന
എസ്കോർട്ട് ഡ്യൂട്ടി, റോഡ് നിരീക്ഷണം, പ്രവിശ്യാ സുരക്ഷ എന്നിവയിലാണ് ശ്രദ്ധിച്ചിരുന്നത്. ഇത് സൈനികന്‍റെ മരണവും അസാധാരണമായ ശവസംസ്കാരവും കൂടുതൽ സംശയങ്ങളുണർത്തുന്നതായും ഗവേഷക സംഘം അനുമാനിക്കുന്നു. ആ മൃതദേഹാവശിഷ്ടത്തിന്‍റെ ഒരു പല്ലിൽ നിന്നും ഡിഎൻഎ വേർതിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഗവേഷകർ. ഇതിലൂടെ ചില സംശയങ്ങളെങ്കിലും ദൂരീകരിക്കപ്പെട്ടേക്കാം.