ഇന്ത്യ, ചൈന സ്ഥാനപതിമാരുമായി നേപ്പാൾ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും

തിങ്കളാഴ്ച രാവിലെ ഇന്ത്യൻ സ്ഥാനപതി നവീൻ ശ്രീവാസ്തവയുമായും ഉച്ചയ്ക്ക് ശേഷം ചൈനീസ് സ്ഥാനപതി ഷാങ് മാവോമിങ്ങുമായും ഷാ കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു
Nepal Prime Minister Balendra Shah

നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ

Updated on

കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ത്യയുടെയും ചൈനയുടെയും സ്ഥാനപതിമാരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ചയാണ് കൂടിക്കാഴ്ച.

ആദ്യം ഇന്ത്യൻ സ്ഥാനപതി നവീൻ ശ്രീവാസ്തവയുമായും തുടർന്ന് ചൈനീസ് സ്ഥാനപതി ഷാങ് മാവോമിങ്ങുമായും ഷാ കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച യുഎസ് എംബസിയുടെ ചാർജ് ഡി അഫയേഴ്സ് സ്കോട്ട് ഉർബോമുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

തിങ്കളാഴ്ച രാവിലെ ഇന്ത്യൻ സ്ഥാനപതി നവീൻ ശ്രീവാസ്തവയുമായും ഉച്ചയ്ക്ക് ശേഷം ചൈനീസ് സ്ഥാനപതി ഷാങ് മാവോമിങ്ങുമായും ഷാ കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇതുവരെ തെക്കൻ അയൽരാജ്യമായ ഇന്ത്യയിലേക്കോ വടക്കൻ അയൽരാജ്യമായ ചൈനയിലേക്കോ സന്ദർശനം നടത്തിയിട്ടില്ല. അതേസമയം വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ ജൂണിൽ ന്യൂഡൽഹിയിലും ബെയ്ജിങ്ങിലും സന്ദർശനം നടത്തിയിരുന്നു.

ഇന്ത്യയുമായും ചൈനയുമായും കൂടുതൽ ശക്തവും ആഴത്തിലുള്ളതുമായ ബന്ധമാണ് നേപ്പാൾ ആഗ്രഹിക്കുന്നതെന്ന് ഖനാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹിമാലയൻ രാജ്യമായ നേപ്പാളിന്‍റെ പ്രധാന പങ്കാളികളാണ് തെക്കും വടക്കുമുള്ള അയൽരാജ്യങ്ങളെന്നും അദ്ദേഹം പറഞ്ഞിരുന്നു.

logo
Metro Vaartha
www.metrovaartha.com