ടിക് ടോക്കിൽ വൈറ്റ് ഹൗസിനും അക്കൗണ്ട്!

ടിക് ടോക്കിന്‍റെ മാതൃ കമ്പനിയായ ബൈറ്റ് ഡാൻസ് (Bytedance) അമെരിക്കൻ കമ്പനിക്കു വിൽക്കാനുള്ള സമയ പരിധി അടുത്തിരിക്കെയാണ് ഈ നീക്കം
he White House also has an account on TikTok.

ടിക് ടോക്കിൽ വൈറ്റ് ഹൗസിനും അക്കൗണ്ട്

getty image

Updated on

വാഷിങ്ടൺ: ടിക് ടോക്കിന്‍റെ ഭാവി തന്നെ അനിശ്ചിതമായ കാലമാണിത്. ഈ സാഹചര്യത്തിൽ വൈറ്റ് ഹൗസ് സ്വന്തമായി ഒരു ടിക് ടോക് അക്കൗണ്ട് തുടങ്ങിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വാർത്ത.

ടിക് ടോക്കിന്‍റെ മാതൃ കമ്പനിയായ ബൈറ്റ് ഡാൻസ് (Bytedance) അമെരിക്കൻ കമ്പനിക്കു വിൽക്കാനുള്ള സമയ പരിധി അടുത്തിരിക്കെയാണ് ഈ നീക്കം എന്ന പ്രത്യേകതയുമുണ്ട്.

മുൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഭരണകാലത്ത് പാസാക്കിയ നിയമം അനുസരിച്ച് ടിക് ടോക്ക് വിൽക്കുകയോ അല്ലെങ്കിൽ യുഎസിൽ നിരോധിക്കുകയോ വേണം. എന്നാൽ, പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഈ സമയ പരിധി പലതവണ നീട്ടി നൽകിയിരുന്നു. പുതിയ സമയ പരിധി സെപ്റ്റംബർ 17 ആണ്.

ടിക് ടോക്കിന്‍റെ ചൈനീസ് ഉടമസ്ഥത യുഎസിന്‍റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് മുൻപ് ഇരു പാർട്ടികളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ വർഷം നിയമം പാസാക്കുകയും ചെയ്തു. എന്നാൽ ജൂണിൽ സമയപരിധി നീട്ടിയതോടെ 170 ദശലക്ഷം അമെരിക്കൻ ഉപഭോക്താക്കൾക്ക് ഈ ആപ്പ് തുടർന്നും ഉപയോഗിക്കാൻ സാധിച്ചു.

യുഎസും ചൈനയും തമ്മിലുളള വ്യാപാര ചർച്ചകൾ നടക്കുന്നതിനിടെയാണ് സമയപരിധി നീട്ടിയത്. ടിക് ടോക്കിന്‍റെ യുഎസിലെ ഭാവി ഇപ്പോഴും വ്യക്തമല്ല. എന്നാൽ വൈറ്റ് ഹൗസിന്‍റെ ഈ പുതിയ അക്കൗണ്ട് ആപ്പ് നില നിൽക്കാൻ സാധ്യതയുണ്ട് എന്നതിന്‍റെ സൂചന നൽകുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com