ലോകം മാറി, നമുക്കിനി ചക്രവർത്തിമാരെ ആവശ്യമില്ല; ട്രംപിന്‍റെ ഭീഷണി തളളി ബ്രസീൽ പ്രസിഡന്‍റ്

ആഗോള സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാന്‍ പുതിയ വഴികള്‍ നോക്കുന്ന ഒരു കൂട്ടം രാജ്യങ്ങളുടെ സംഘടനയായാണ് ലുല ഡ സില്‍വ ബ്രിക്സിനെ വിശേഷിപ്പിച്ചത്.
The world has changed, we no longer need emperors; Brazilian President dismisses Trump's threat

ബ്രസീൽ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

Updated on

റിയോ ഡി ഷാനിറോ: ബ്രിക്സ് കൂട്ടായ്മയുടെ അമെരിക്കൻ വിരുദ്ധ നയങ്ങളുമായി പൊരുത്തപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് അധികമായി 10% തീരുവ ഈടാക്കുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണി തളളി ബ്രസീൽ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. ലോകം മാറിയിരിക്കുന്നു. നമുക്ക് ഇനി ചക്രവർത്തിമാരെ ആവശ്യമില്ല എന്നാണ് ട്രംപിന്‍റെ ഭീഷണിയോട് സിൽവ പ്രതികരിച്ചത്.

ആഗോള സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാന്‍ പുതിയ വഴികള്‍ നോക്കുന്ന ഒരു കൂട്ടം രാജ്യങ്ങളുടെ സംഘടനയായാണ് സില്‍വ ബ്രിക്സിനെ വിശേഷിപ്പിച്ചത്. അതുകൊണ്ടാണ് ബ്രിക്സ് ചിലരെ അസ്വസ്ഥരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതുക്കിയ തീരുവ പ്രകാരം ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക് 25%, മ്യാന്‍മര്‍, ലാവോസ് എന്നീരാജ്യങ്ങള്‍ക്ക് 40%, ദക്ഷിണ ആഫ്രിക്ക, ബോസ്നിയ ഹെര്‍സഗോവിന എന്നീരാജ്യങ്ങള്‍ക്ക് 30%, കസാക്കിസ്താന്‍, മലേഷ്യ, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ക്ക് 32%, ബംഗ്ലാദേശ്, സെര്‍ബിയ എന്നീ രാജ്യങ്ങള്‍ക്ക് 35%, കംബോഡിയ, തായ്‌ലാന്‍ഡ് എന്നീരാജ്യങ്ങള്‍ക്ക് 36% എന്നിങ്ങനെ തീരുവ ബാധകമാവും. ട്രൂത്ത് സോഷ്യലില്‍ പങ്ക് വച്ച പോസ്റ്റിലാണ് പുതുക്കിയ തീരുവകള്‍ ട്രംപ് അറിയിച്ചത്.

എന്നാൽ എല്ലാ രാജ്യങ്ങള്‍ക്കും ചുമത്താന്‍ തീരുമാനിച്ച 10% അടിസ്ഥാന നികുതി നടപ്പിലാക്കാന്‍ യുഎസ് ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com