അമെരിക്കയിലെ ടെന്നിസി സ്കൂളിൽ വെടിവയ്പ്പ്: 3 കുട്ടികൾ കൊല്ലപ്പെട്ടു

അക്രമിയെ വധിച്ചെന്നു പൊലീസ് അറിയിച്ചു
അമെരിക്കയിലെ ടെന്നിസി സ്കൂളിൽ വെടിവയ്പ്പ്: 3 കുട്ടികൾ കൊല്ലപ്പെട്ടു
Updated on: 

ടെന്നിസി: അമെരിക്ക ടെന്നിസിയിലെ നാഷ് വില്ലി സ്കൂളിലുണ്ടായ വെടിവയ്പ്പിൽ 3 കുട്ടികൾ മരണപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. അക്രമിയെ വധിച്ചെന്നു പൊലീസ് അറിയിച്ചു.

പരുക്കേറ്റവരെ സമീപത്തെ വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്‍ററിലേക്ക് മാറ്റിയിരിക്കുകയാണ്. ടെന്നിസി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com