
പറന്നുയർന്നതിനു പിന്നാലെ ചെറു വിമാനം തകർന്നു വീണു; 3 പേർ മരിച്ചു
സിഡ്‌നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് വിമാനത്താവളത്തിൽ ശനിയാഴ്ച രാവിലെ ചെറുവിമാനം തകർന്നുവീണ് 3 പേർ മരിച്ചു. പറന്നുയർന്നതിനു പിന്നാലെ വിമാനം തകർന്നു വീഴുകയായിരുന്നു.
അപകടത്തിന്‍റെ ആഘാതത്തിൽ വിമാനം പല കഷണങ്ങളായി തെറിച്ച് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചു തന്നെ മൂന്ന് പേരും മരിച്ചു. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.