ടോക്കിയോ: ജപ്പാനിലെ നഗാനോയിൽ ഉണ്ടായ വെടിവെയ്പിലും കത്തിയാക്രമണത്തിലും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു. കത്തി ഉപയോഗിച്ച് സ്ത്രീയെ കൊലപ്പെടുത്തുകയും ശേഷം പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന പ്രതിയെ കീഴടക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.