ടൈറ്റന്‍റെ കൂടുതൽ അവശിഷ്ടങ്ങള്‍ കണ്ടെത്തി, ഉള്ളില്‍ മൃതദേഹ ഭാഗങ്ങൾ

സമുദ്രോപരിതലത്തിൽനിന്ന് മൂന്നര കിലോമീറ്ററിലധികം ആഴത്തിൽ കൂടുതൽ അവശിഷ്ടങ്ങൾ
ടൈറ്റന്‍റെ കൂടുതൽ അവശിഷ്ടങ്ങള്‍ കണ്ടെത്തി, ഉള്ളില്‍ മൃതദേഹ ഭാഗങ്ങൾ
Updated on

വാഷിങ്ടണ്‍: 111 വർഷം മുൻപ് മുങ്ങിപ്പോയ ടെറ്റാനിക്ക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയി അപകടത്തില്‍പ്പെട്ട ടൈറ്റന്‍ അന്തർവാഹിനിയുടെ കൂടുതൽ അവശിഷ്ടങ്ങൾ മുങ്ങൽ വിദഗ്ധർ കണ്ടെത്തി. ഇതിൽ മൃതദേഹ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കടലിനടിയിൽ കിടക്കുന്ന പേടകത്തിന്‍റെ അവശിഷ്ടത്തിനുള്ളിൽ കൂടുതൽ മൃതദേഹ ഭാഗങ്ങൾ കുടുങ്ങിക്കിടക്കുന്നതായി സൂചനയുണ്ടെന്ന് യുഎസ് തീരസംരക്ഷണ സേന അറിയിച്ചു.

വടക്കന്‍ അറ്റ്‌ലാന്‍റിക് സമുദ്രഭാഗത്താണ് അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. സമുദ്രോപരിതലത്തിൽനിന്ന് മൂന്നര കിലോമീറ്ററിലധികം ആഴത്തിലാണിത്. ഇതു മുഴുവൻ പുറത്തെത്തിച്ച് പരിശോധന നടത്തിയാൽ അപകടകാരണത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കുമെന്നും പ്രതീക്ഷ.

പേടകത്തില്‍ മൃതദേഹാവശിഷ്ടങ്ങൾ വീണ്ടെടുത്തത് യുഎസിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവയിലും ആരോഗ്യ പ്രവർത്തകർ പരിശോധന നടത്തും. അതിനു ശേഷമായിരിക്കും ബന്ധുക്കൾക്കു വിട്ടുകൊടുക്കുക.

കഴിഞ്ഞ ദിവസം പേടത്തിന്‍റെ അവശിഷ്ടങ്ങൽ കാനഡയിലെ സെന്‍റ് ജോൺസിൽ എത്തിയിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ലാന്‍ഡിംഗ് ഫ്രെയിമും പിന്‍ കവറും കണ്ടെത്താന്‍ കഴിഞ്ഞത് നിർണായകമായി.

സമുദ്ര പേകടം ഉൾവലിഞ്ഞു പൊട്ടിയുണ്ടായ അപകടത്തിൽ 5 പേരാണ് മരിച്ചത്.

ടൈറ്റന്‍റെ ഉടമസ്ഥരായ ഓഷന്‍ഗേറ്റിന്‍റെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടണ്‍ റഷ് നേരിട്ടാണ് പേടകം നിയന്ത്രിച്ചിരുന്നത്. പാക്കിസ്ഥാനില്‍നിന്നുള്ള ശതകോടീശ്വരനായ വ്യവസായി ഷഹ്‌സാദാ ദാവൂദും മകന്‍ സുലൈമാനുമാണ് ഇതിലുണ്ടായിരുന്ന ഏഷ്യക്കാര്‍. ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹമിഷ് ഹാര്‍ഡിങ്ങും ഫ്രഞ്ച് പര്യവേക്ഷകനും ഓഷനോഗ്രഫറുമായ പോള്‍ ഹെൻറി നാര്‍ഗോലെറ്റുമായിരുന്നു മറ്റു രണ്ടു യാത്രികര്‍.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com