തോഷഖാന കേസ്: ഇമ്രാൻ ഖാനും ഭാര്യക്കും 14 വർഷം തടവ് ശിക്ഷ

2022 മാർച്ചിൽ നടന്ന പാർട്ടി റാലിയിൽ യുഎസ് എംബസി അയച്ച നയതന്ത്ര രേഖ ഇമ്രാൻ ഉയർത്തിക്കാട്ടിയിരുന്നു. ഇതാണ് ഇമ്രാന് തിരിച്ചടിയായത്
Imran Khan and his wife Bushra
Imran Khan and his wife Bushra
Updated on

ഇസ്ലാമാബാദ്: തോഷഖാന കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും പാക് കോടതി 14 വർഷം തടവ് ശിക്ഷ വിധിച്ചു. കൂടാതെ ഇമ്രാന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 10 വർഷം വിലക്കും 787 ദശലക്ഷം പാക്കിസ്ഥാനി രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇസ്ലാമാബാദ് ഹൈക്കോടതിയുടേതാണ് വിധി.

ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയ കേസിൽ ഇമ്രാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിക്കും പാക് കോടതി കഴിഞ്ഞ ദിവസം 10 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 2022 മാർച്ചിൽ നടന്ന പാർട്ടി റാലിയിൽ യുഎസ് എംബസി അയച്ച നയതന്ത്ര രേഖ ഇമ്രാൻ ഉയർത്തി കാട്ടിയിരുന്നു. ഇതാണ് ഇമ്രാന് തിരിച്ചടിയായത്.

ഫെബ്രുവരി എട്ടിന് പാകിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇമ്രാന് തടവ് ശിക്ഷ ലഭിച്ചത്. ഇത് ഇമ്രാന്‍റെ പാകിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് പാർട്ടിയുടെ സാധ്യതകളെ ബാധിച്ചേക്കും. കഴിഞ്ഞ ഓഗസ്റ്റിൽ അറസ്റ്റിലായ ഇമ്രാൻ ഇപ്പോഴും ജയിലിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com