പെറുവിൽ വിമാനം തകർന്നുവീണു, 11 വിനോദസഞ്ചാരികൾ ഉൾപ്പടെ 13 പേർക്ക് ദാരുണാന്ത്യം

നാസ്ക ലൈൻസ് കാണാനായി ചെറുവിമാനത്തിൽ യാത്രതിരിച്ചവരാണ് അപകടത്തിൽപ്പെട്ടത്
Tourist Plane Crash Over Peru's Nazca Lines, 13 killes

പെറുവിൽ വിമാനം തകർന്നുവീണു, 11 വിനോദസഞ്ചാരികൾ ഉൾപ്പടെ 13 പേർക്ക് ദാരുണാന്ത്യം

Updated on

മെക്‌സിക്കോ സിറ്റി: പെറുവില്‍ വിമാനം തകര്‍ന്നുവീണ് 13 പേർക്ക് ദാരുണാന്ത്യം. വിനോദ സഞ്ചാരികളുമായി പോയ വിമാനമാണ് തകർന്നു വീണത്. മരിച്ചവരിൽ രണ്ട് ക്രൂ അംഗങ്ങളും ഉള്‍പ്പെടുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടമായി. നാസ്‌ക നഗരത്തില്‍ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ അകലെയുള്ള പ്യൂബ്ലോ വീജോയിലാണ് വിമാനം തകര്‍ന്നുവീണത്.

യാത്രക്കാരില്‍ ഏഴ് ഇറ്റലിക്കാരും രണ്ട് ജര്‍മ്മന്‍ സ്വദേശികളും രണ്ട് സ്പാനിഷ് പൗരന്മാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരെ കൂടാതെ പൈലറ്റും സഹപൈലറ്റും അപകടത്തിൽ മരിച്ചു. യുനെസ്കോ പൈതൃക പട്ടികയിലുള്ള പെറുവിലെ നാസ്ക ലൈൻസ് കാണാനായി ചെറുവിമാനത്തിൽ യാത്രതിരിച്ചവരാണ് അപകടത്തിൽപ്പെട്ടതെന്ന് സർക്കാർ വാർത്താ ഏജൻസിയായ അൻഡിന റിപ്പോർട്ട് ചെയ്തു.

പിസ്‌കോ നഗരത്തില്‍ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിയോടെയാണ് വിമാനം പുറപ്പെട്ടത്. മിനിറ്റുകള്‍ക്ക് ശേഷം, കണ്‍ട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. 1.20 ഓടെ ന​ഗരത്തിന് സമീപത്തെ ഒരു വയലിലാണ് വിമാനം തകർന്നുവീണത്. തകര്‍ന്നുവീണെന്നും പൊലീസ് പറഞ്ഞു. വിമാനം തകരാനിടയായതിന്റെ കാരണം വ്യക്തമല്ല. പെറുവിയൻ വിമാനക്കമ്പനിയായ എയറോഡിയാനയുടെ ഉടമസ്ഥതയിലുള്ള സെസ്ന ​ഗ്രാൻഡ് കാരവൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

logo
Metro Vaartha
www.metrovaartha.com