ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ സംഘർഷം: മസ്കിന്‍റെ പ്രസ്താവന വിവാദത്തിൽ

മസ്ക്, ഇടതു പക്ഷത്തെ കൊലപാതകപ്പാർട്ടി എന്നാണ് വിശേഷിപ്പിച്ചത്
Musk's fight-or-die statement sparks controversy

മസ്കിന്‍റെ പോരാടുക, അല്ലെങ്കിൽ മരിക്കുക എന്ന പ്രസ്താവന വിവാദത്തിൽ

getty images

Updated on

ലണ്ടൻ: കുടിയേറ്റ വിരുദ്ധ വികാരങ്ങൾ ശക്തമാകുന്നതിനിടെ ബ്രിട്ടൻ സംഘർഷഭരിതമായ അന്തരീക്ഷത്തിലേയ്ക്ക്. തീവ്ര വലതുപക്ഷ നിലപാടുകളെ പിന്തുണച്ച് ശതകോടീശ്വരനായ ഇലോൺ മസ്ക് രംഗത്തെത്തിയത് വലിയ വിവാദത്തിനു തിരികൊളുത്തി. തിരിച്ചു പോരാടുക, അല്ലെങ്കിൽ മരിക്കുക എന്നാണ് എക്സിലൂടെ മസ്ക് പ്രതിഷേധക്കാരോട് പറഞ്ഞത്.

വീഡിയോ ലിങ്കിലൂടെ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത മസ്ക്, ഇടതു പക്ഷത്തെ കൊലപാതകപ്പാർട്ടി എന്നാണ് വിശേഷിപ്പിച്ചത്. കടുത്ത ക്രിസ്ത്യൻ വലതുപക്ഷ വാദികളായ എറിക് സെമ്മർ, ജർമനിയിലെ ആൾട്ടർനേറ്റീവ് ഫൊർ ജർമനി പാർട്ടിയുടെ നേതാവ് പെട്ര് ബിസ്ട്രോൺ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. ക്രൈസ്തവ വിരുദ്ധരും ഇസ്ലാമിക് ഭീകരരുമായ കുടിയേറ്റക്കാരെ കൊണ്ട് ബ്രിട്ടൻ നിറയ്ക്കാനുള്ള ഗൂഢാലോചനയായാണ് തീവ്രവലതുപക്ഷ നേതാക്കൾ ബ്രിട്ടനിലെ ഇടതുപക്ഷത്തിന്‍റെ കുടിയേറ്റ നയങ്ങളെ കാണുന്നത്.

അടുത്തകാലത്തായി ബ്രിട്ടനിൽ മുസ്ലിം ജനസംഖ്യയിലുണ്ടായ വർധനവും ഇതിനു കാരണമാണ്. കൂടുതലും അന്യ രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായെത്തിയ മുസ്ലിം ജനവിഭാഗങ്ങളാണ് ഈ ഇടതുപക്ഷ ശക്തിയുടെ കാരണം തന്നെ. ഇതിനെതിരെയാണ് ബ്രിട്ടനിൽ ഇപ്പോൾ നഷ്ടപ്പെട്ട ക്രൈസ്തവ വലതുപക്ഷ രാഷ്ട്രീയം തിരിച്ചു കൊണ്ടു വരിക എന്ന ലക്ഷ്യവുമായി കുടിയേറ്റ വിരുദ്ധ പ്രതിഷേധം അരങ്ങേറുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com