

ട്രംപിന്‍റെ പ്രതിനിധികളുമായി നടത്തിയ ചർച്ച വിജയകരം സെലൻസ്കി
file photo
കീവ്: യുക്രെയ്ര്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കുന്നതായി അമെരിക്ക നേതൃത്വം നൽകുന്ന ചർച്ചകളെ പൂർണമായും പിന്തുണച്ചു കൊണ്ട് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി. റഷ്യ-യുക്രെയ്ൻ സമാധാന കരാർ സംബന്ധിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്‍റെ മരുമകൻ ജറീൻ കഷ്നർ എന്നിവരുമായി നടന്ന ചർച്ച ഫലപ്രദമായിരുന്നു എന്നും സെലൻസ്കി.
സമാധാനം കൈവരിക്കുന്നതിന് അമെരിക്കയുമായി ചേർന്നു പ്രവർത്തിക്കാൻ യുക്രെയ്ൻ പ്രതിജ്ഞാബന്ധമാണെന്നും സെലൻസ്കി കൂട്ടിച്ചേർത്തു. യുഎസുമായുള്ള ചർച്ചകളുടെ അടുത്ത ഘട്ടത്തെ കുറിച്ചും അതിന്‍റെ രൂപത്തെ കുറിച്ചും ധാരണയിൽ എത്തിയിട്ടുണ്ട്. സമാധാനം, സുരക്ഷ, പുനർനിർമാണം എന്നിവയ്ക്കുള്ള നിർണായക നടപടികൾ ഉൾപ്പടെ എല്ലാം പ്രായോഗികമായിരിക്കണം എന്നതാണ് ഞങ്ങളുടെ സമീപനമെന്നും സെലൻസ്കി പറഞ്ഞു.
സ്റ്റീവ് വിറ്റ്കോഫ്, ജറീദ് കഷ്നർ എന്നിവരുമായി യുക്രെയ്ൻ ദേശീയ സുരക്ഷാ കൗൺസിലിന്‍റെ സെക്രട്ടറി റസ്റ്റം ഉമെറോവ് രണ്ടു തവണ ചർച്ച നടത്തി. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായും സ്റ്റീവ് വിറ്റ്കോഫ് ഉടൻ കൂടിക്കാഴ്ച നടത്തും.