ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 20 മരണം; നിരവധിപേര്‍ക്ക് പരുക്ക്

കൂട്ടിയിടിയില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് കംപാര്‍ട്ട്‌മെന്റുകള്‍ തകര്‍ന്നു
ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 20 മരണം; നിരവധിപേര്‍ക്ക് പരുക്ക്

ധാക്ക: ബംഗ്ലാദേശില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്. പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്‌സ് ട്രെയിനുമായാണ് കൂട്ടിയിടിച്ചത്. ധാക്കയ്ക്ക് സമീപം കിഷോര്‍ഗഞ്ച് ജില്ലയിലാണ് സംഭവം.

അപകടത്തെ തുടര്‍ന്ന് നിരവധിപേര്‍ തകര്‍ന്ന കോച്ചുകള്‍ക്ക് അടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഫയര്‍ ഫോഴ്‌സ് അടക്കം വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

കൂട്ടിയിടിയില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് കംപാര്‍ട്ട്‌മെന്റുകള്‍ തകര്‍ന്നു . ഈ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. അപകട കാരണം വ്യക്തമല്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com