റൺവേയ്ക്കു കുറുകെ ട്രെയിൻ ഓടുന്ന വിമാനത്താവളം | Video

പ്രധാന റൺവേയെ ഏകദേശം പകുതിയായി മുറിച്ചു കൊണ്ടാണ് ഈ വിമാനത്താവളത്തിലൂടെ ട്രെയിൻ കടന്നുപോകുന്നത്...

ക്രൈസ്റ്റ്ചര്‍ച്ച്: ട്രെയിനുകളും വിമാനങ്ങളും ഒരേ റണ്‍വേയില്‍ കൂടി ഓടുന്നത് ആരും കണ്ടു കാണില്ല. എന്നാല്‍ ന്യൂസിലന്‍ഡിലെ ഗിസ്‌ബോണ്‍ വിമാനത്താവളത്തില്‍ അത്തരമൊരു അപൂര്‍വ കാഴ്ച കാണാം. ഈ വിമാനത്താവളത്തില്‍ നില്‍ക്കുമ്പോള്‍ വിമാനങ്ങളെ കാണുന്നതിനൊപ്പം റണ്‍വേയ്ക്ക് കുറുകെ ട്രെയിന്‍ ഓടുന്നതും കാണാനാകും.

ന്യൂസിലന്‍ഡിലെ വടക്ക് കിഴക്കന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ നഗരമാണ് ഗിസ്‌ബോണ്‍. 160 ഹെക്റ്ററില്‍ (400 ഏക്കര്‍)വ്യാപിച്ചുകിടക്കുന്ന ഈ വിമാനത്താവളം പാമര്‍സ്റ്റണ്‍ നോര്‍ത്ത്-ഗിസ്‌ബോണ്‍ റെയ്ല്‍വേ ലൈനിനാല്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. ഇത് പ്രധാന റണ്‍വേയെ ഏറെക്കുറെ പകുതിയായി വിഭജിച്ചിരിക്കുന്നു.

ഈ വിമാനത്താവളത്തിലൂടെ പ്രതിവര്‍ഷം ഒന്നര ലക്ഷത്തിലേറെ യാത്രക്കാര്‍ കടന്നുപോകുന്നതായിട്ടാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആഴ്ചയില്‍ 60 ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളും ഇവിടെയുണ്ട്.

വിമാനത്താവളത്തിന്‍റെയും റെയ്ല്‍വേയുടെയും പ്രവര്‍ത്തന സമയം ദിവസവും രാവിലെ 6.30നും രാത്രി 8.30നും ഇടയിലാണ്. അതിനു ശേഷം അടച്ചിടുന്നു.

ഈ അസാധാരണ സജ്ജീകരണത്തിന്‍റെ അത്ഭുതകരമായ കാര്യം, ട്രെയ്‌നുകളും വിമാനങ്ങളും റണ്‍വേയില്‍ പരസ്പരം വഴിമാറേണ്ടതുണ്ട് എന്നതാണ്. കാരണം ഒരു വിമാനം റണ്‍വേയിലൂടെ കടന്നു പോകുകയാണെങ്കില്‍ ഒരു ട്രെയിനിനു കാത്തിരിക്കേണ്ടി വരും. തിരിച്ചും അങ്ങനെ തന്നെ. മറ്റൊരു രസകരമായ കാര്യം വിമാനത്താവളമാണ് റെയില്‍വേ സിഗ്‌നലുകള്‍ നിയന്ത്രിക്കുകയും വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാനോ ടേക്ക് ഓഫ് ചെയ്യാനോ ആവശ്യമുള്ളപ്പോള്‍ ട്രെയിനുകള്‍ നിര്‍ത്തുകയും ചെയ്യുന്നത്.

ടാസ്മാനിയയിലെ വൈന്‍യാര്‍ഡ് വിമാനത്താവളത്തില്‍ ഒരു കാലത്ത് സമാനമായ ഒരു ക്രമീകരണം ഉണ്ടായിരുന്നെങ്കിലും 2005-ല്‍ അവിടെ റെയ്ല്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി. അതോടെ റണ്‍വേയിലൂടെ ട്രെയ്‌നുകള്‍ കടന്നുപോകുന്ന ലോകത്തിലെ ഒരേയൊരു വിമാനത്താവളമാക്കി മാറ്റി.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com