

ബ്രിട്ടണില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു
ലണ്ടന്‍: ബ്രിട്ടണില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 60ലധികം പേര്‍ക്ക് പരിക്കേറ്റു. ലണ്ടനില്‍നിന്ന് 80 കിലോമീറ്റര്‍ ദൂരെയുള്ള ബെഡ്‌ഫോഡിലാണ് വെള്ളിയാഴ്ച വൈകിട്ടാണ് 5.15ഓടെയാണ് അപകടം.
ലോക്കോ പൈലറ്റ് ആണ് മരിച്ചത്. ഒരു ട്രെയിനിന്റെ പിറകില്‍ മറ്റൊരു ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. സിഗ്നല്‍ തകരാറിലായതിനെ തുടര്‍ന്ന് മുന്നില്‍ പോയ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു. ലോക്കോ പൈലറ്റ് സിഗ്നല്‍ പരിശോധിക്കവേ പിന്നില്‍ നിന്നെത്തിയ ട്രെയിന്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ 11 പേരുടെ നില ഗുരുതരമാണ്. അപകടത്തെ തുടര്‍ന്ന് ഈ മേഖലയില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.