ട്രാൻസ് സ്ത്രീകൾ നിയമപരമായി സ്ത്രീകളല്ല; യുകെ സുപ്രീം കോടതി നിർണായക വിധി | Video

സ്ത്രീയുടെ നിയമപരമായ നിർവചനം സംബന്ധിച്ച് സുപ്രധാന വിധിയുമായി യുകെ സുപ്രീംകോടതി. സ്ത്രീ എന്ന വിശേഷണത്തിൽ നിന്ന് ട്രാൻസ്ജൻഡർ സ്ത്രീകളെ ഒഴിവാക്കി. 2010 ലെ സമത്വ നിയമവും ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്കുള്ള സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ച് വർഷങ്ങളായി നടന്നിരുന്ന കേസിലാണ് വിധി വന്നിരിക്കുന്നത്.

എന്നാൽ, ഇതിനെതിരെ ട്രാൻസ്‌ജെൻഡർ വ്യക്തികൾ രംഗത്ത് വന്നിരിക്കുകയാണ്. ഈ വിധി ആശങ്ക സൃഷ്ടിക്കുമെന്നും വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. യുകെയിലെ ലിംഗ അംഗീകാര നിയമങ്ങൾ മാറ്റിയെഴുതണമെന്ന ആവശ്യവും ഇതിനോടകം ഉയർന്നിട്ടുണ്ട്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com