ജപ്പാനുമായി വ്യാപാര കരാർ പ്രഖ്യാപിച്ച് ട്രംപ്

കരാർ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
Trump announces trade deal with Japan

ഡോണൾഡ് ട്രംപ്

Updated on

വാഷിങ്ടൻ: ജപ്പാനുമായി വ്യാപാര കരാർ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ജപ്പാനുമായി ഇതുവരെ ഉണ്ടായിട്ടുളളതിൽ വച്ച് ഏറ്റവും വലിയ കരാറാണിതെന്ന് ട്രംപ് പറഞ്ഞു. കരാറിന്‍റെ ഭാഗമായി ജപ്പാൻ 55,000 കോടി ഡോളർ അമെരിക്കയിൽ നിക്ഷേപിക്കും. ഇതിന്‍റെ ലാഭത്തിന്‍റെ 90% അമെരിക്കയ്ക്ക് ലഭിക്കും.

കരാർ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ട്രംപ് വ്യക്തമാക്കി. കരാറിന്‍റെ ഭാഗമായി അമെരിക്കൻ കാർഷിക ഉത്പന്നങ്ങൾക്ക് ജപ്പാനിൽ വിപണി തുറന്ന് കിട്ടും. ട്രംപ് പ്രഖ്യാപിച്ച 25% തീരുവയ്ക്ക് പകരം കരാർ പ്രകാരം 15% പരസ്പര തീരുവ ചുമത്താനും ജപ്പാൻ സമ്മതിച്ചിട്ടുണ്ട്.

കാറുകൾ, ട്രക്കുകൾ, അരി, മറ്റ് കാർഷിക ഉത്പ്പന്നങ്ങൾ എന്നിവയുടെ വ്യാപാരത്തിനായി ജപ്പാൻ അവരുടെ രാജ്യം തുറന്നുതരുമെന്ന് ട്രംപ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com